പി ഡി പി പാർലമെന്റ് തെരഞ്ഞെടുപ്പ് സംസ്ഥാന കമ്മിറ്റിയെ പ്രഖ്യാപിച്ചു. സുസജ്ജരാകാൻ നേതാക്കളോടും പ്രവർത്തകരോടും മഅദനിയുടെ ആഹ്വാനം


കുമ്പള, ഫെബ്രുവരി 27, 2019 ●കുമ്പളവാർത്ത.കോം : പി ഡി പി പാർലമെന്റ് തെരഞ്ഞെടുപ്പ് സംസ്ഥാന കമ്മിറ്റിയെ പ്രഖ്യാപിച്ചു. പാർലമെന്റ് തെരഞ്ഞെടുപ്പിന് സുസജ്ജരാകാൻ പാർട്ടി ചെയർമാൻ അബ്ദുൽ നാസർ മഅദനി നേതാക്കളോടും പ്രവർത്തകരോടും ആഹ്വാനം ചെയ്തതായി  നേതാക്കൾ ഉപ്പള വ്യാപാരഭവനിൽ കാസറഗോഡ് പാർലമെന്റ് മണ്ഡലം കൺവെൻഷന് മുമ്പായി വിളിച്ചു ചേർത്ത വാർത്ത സമ്മേളത്തിൽ അറിയിച്ചു. 
രാജ്യത്തിന്റെ മതേതരത്വത്തെ തകർത്ത, ഭരണഘടനയെ കീറി മുറിക്കുന്ന,  ന്യൂനപക്ഷങ്ങളെ ഉൻമൂലനം ചെയ്യുന്ന ഫാസിസമെന്ന രാജ്യത്തിൻെറ പൊതു ശത്രു വിനെതിരെയുള്ള തെരഞ്ഞെടുപ്പ് യുദ്ധമായി മതേതര ചേരികൾ നോക്കിക്കാണുന്ന ഈ തെരഞ്ഞെടുപ്പിൽ ഒരു വോട്ടു പോലും പാഴായിപ്പോകാത്ത തരത്തിൽ സംസ്ഥാനത്തെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാനും മാർച്ച് ആറിനകം സംസ്ഥാനത്തെ മുഴുവൻ  പാർലമെന്റ് മണ്ഡലം കൺവെൻഷനുകളും വിളിച്ചു ചേർത്ത് ഒരുക്കങ്ങൾ നടത്താൻ  മഅദനി നിർദ്ദേശിച്ചതായി നേതാക്കൾ പറഞ്ഞു. ഇതിനായി പതിനഞ്ചംഗ കമ്മിറ്റിയെയാണ്  പ്രഖ്യാപിച്ചത്.
ഭാരവാഹികൾ: നിസാർ മേത്തർ കണ്ണൂർ(കൺവീനർ), പാർട്ടി സംസ്ഥാന കമ്മിറ്റി ഭാരവാഹികളായ തോമസ് മാഞ്ഞൂരാൻ, ഇബ്രാഹിം തിരൂരങ്ങാടി, മൈലക്കാട് ഷാ, മുഹമ്മദ് റജീബ്, ടി എ  മുജീബുറഹ്മാൻ, അഡ്വ. കാഞ്ഞിരമറ്റം സിറാജ്, ടി കെ സലിംബാബു, ബഷീർ കുഞ്ചത്തൂർ, നൗഷാദ് തിക്കോടി, ഗോപി കുതിരക്കൽ, എം എസ് നൗഷാദ്, മജീദ്  ചേർപ്പ്, റസാഖ് മണ്ണടി, ശംസുദ്ദീൻ  പൂക്കുട്ടി.
മഞ്ചേശ്വരം മണ്ഡലം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി പറയവേ  ഫാഷിസത്തെ  തുരത്തുക എന്ന ആശയത്തിൽ  ഉത്തരവാദിത്തം എൽ ഡി എഫ് നിർവ്വഹിക്കുമെന്ന് കരുതുന്നതായി നിസാർ മേത്തർ പറഞ്ഞു.
keyword : The-PDP-parliamentary-constituency-has-announced-the-state-committee-Madanis-call-to-the-leaders-and-activists-to-be-smat