ഹോട്ടൽ ജീവനക്കാരന്റെ പണം മോഷ്ടിക്കുന്നത് പതിവാക്കി; സി.സി ക്യാമറയിൽ കുടുങ്ങിയ മോഷ്ടാവിനെ ഹോട്ടലുടമ സൂത്രത്തിൽ വിളിച്ചു വരുത്തി പണം മടക്കി നൽകിച്ചുകുമ്പള, ഫെബ്രുവരി 10 ,2019 ● കുമ്പളവാർത്ത.കോം : ഹോട്ടൽ ജീവനക്കാരന്റെ പേഴ്സിൽ നിന്നും നിരന്തരം പണം മോഷണം പോകുന്നു. തൊഴിലാളി ഇത് ഹോട്ടൽ ഉടമയെ അറിയിക്കുന്നു. ഒന്നു രണ്ട് ദിവസം പോക്കറ്റിൽ നിന്നും പണം പോകുന്നു . രാവിലെ ജോലിക്കെത്തിയ ഉടനെ വസ്ത്രം മാറിയാണ് തൊഴിലാളി ജോലി ആരംഭിക്കുന്നത്. വൈകുന്നേരം ജോലി കഴിഞ്ഞ് വീണ്ടും വസ്ത്രം ധരിച്ച് തിരിച്ച് പോകും. എന്നാൽ പേഴ്സിൽ രാവിലെയുണ്ടായിരുന്ന പണം നഷ്ടപ്പെട്ടിരിക്കും. ഇത് രണ്ട് കന്ന് ദിവസം ആവർത്തിച്ചപ്പോൾ സ്വാഭാവികമായും സംശയം സഹ ജോലിക്കാരിലായി. ടൗണിൽ വർഷങ്ങളായി പ്രവർത്തിച്ചു വരുന്ന ഹോട്ടലിലാണ് സംഭവം. വിവരം ഹോട്ടലുടമയുടെ മുന്നിലുമെത്തി. സി. സി ടി. വി ക്യാമറ സ്ഥാപിച്ചിട്ടുള്ളതിനാൽ അത് പരിശോധിക്കാൻ തന്നെ മുതലാളി തീരുമാനിച്ചു. ദൃശ്യങ്ങൾ കണ്ട് ഹോട്ടലുടമ അദ്ഭുതപ്പെട്ടു. പ്രതി ജീവനക്കാരാരുമല്ല. കഴിഞ്ഞ കുറച്ച് ദിവസമായി രാവിലെത്തന്നെ ഹോട്ടലിലെത്തുന്ന ഒരു കസ്റ്റമർ തഞ്ചത്തിൽ തൊഴിലാളി അഴിച്ച് വെച്ച പാൻറ്സിന്റെ പോക്കറ്റിൽ നിന്നും പേഴ്സെടുത്ത് പണം കവരുന്നതിന്റെ ദൃശ്യങ്ങൾ വ്യക്തം. ടൗണിൽ സ്ഥിരം കാണുന്ന കൂലിത്തൊഴിലളിയായ മോഷ്ടാവിനെ ഹോട്ടലിൽ വിളിച്ചു വരുത്തി കാര്യങ്ങൾ അന്വേഷിക്കുന്നതിനിടെ ഇയാൾ കുറ്റം സമ്മതിച്ചു. പണം തിരിച്ചു കൊടുക്കാനും തയ്യാറായി. പോലീസിലേൽപിക്കുമെന്ന് പറഞ്ഞപ്പോൾ കാലു പിടിച്ചു കരഞ്ഞു. തുടർന്ന് ഹോട്ടലുടമ എസ്.ഐ. യെ വിവരമറിയിച്ച് കേസെടുക്കാതെ വിട്ടയച്ചു.
keyword : Stealingmoneyfromahotelemployee-cctvcameracaughtupbythehotelownerandreturnedthemoneyback