കാസര്‍കോട്, ഫെബ്രുവരി 23, 2019 ● കുമ്പളവാർത്ത.കോം : പതിനഞ്ചുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ യുവാവിനെ 20 വര്‍ഷം കഠിനതടവിനും 50,000 രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. ചിറ്റാരിക്കാല്‍ കടുമേനി സ്വദേശി ജോബി എന്ന കുഞ്ഞാവയെ (29)യാണ് കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതി ഒന്ന് ജഡ്ജി പി.എസ്. ശശികുമാര്‍ ശിക്ഷിച്ചത്. 376 (2 ഐ) വകുപ്പ് പ്രകാരം 10 വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും, 376 (2എന്‍) പ്രകാരം 10 വര്‍ഷം കഠിനതടവും 25,000 രൂപ പിഴയുമാണ് വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷം വീതം അധികതടവും അനുഭവിക്കാന്‍ കോടതി ഉത്തരവിട്ടു. പിഴത്തുക പെണ്‍കുട്ടിക്ക് കൈമാറാനും കോടതി നിര്‍ദേശിച്ചു.
2015 ഓഗസ്റ്റ് മുതല്‍ 2016 ജനുവരി വരെയുള്ള കാലയളവിലാണ് പീഡനം നടന്നത്. പെണ്‍കുട്ടിയെ ശല്യംചെയ്യുന്നത് പതിവാക്കിയ യുവാവ് ഒടുവില്‍ ചിത്രം പകര്‍ത്തുകയും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി നിരന്തരം പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്.
keyword : Pocso-law-jailed-for-20-years-case-of-raping-a-minor-girl