ഇരട്ടക്കൊല ; സി.പി.എം ലോക്കൽ കമ്മിറ്റിയംഗം അറസ്റ്റിൽ ; ഇയാളെ പാർട്ടിയിൽ നിന്നും പുറത്താക്കിയതായി സി പി എംകാസർകോട്, ഫെബ്രുവരി 19, 2019 ● കുമ്പളവാർത്ത.കോം : പെരിയ ഇരട്ട കൊലപാതകത്തിന്റെ സൂത്രധാരൻ അറസ്റ്റിൽ. സി.പി.എം പെരിയ ലോക്കൽ കമ്മിറ്റി അംഗം പീതാംബരൻ ആണ് അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ഇന്നലെ രാത്രിയിൽ കസ്റ്റഡിയിലെടുത്ത പീതാംബരന്റെ അറസ്റ്റ് ചൊവ്വാഴ്ച രേഖപ്പെടുത്തുകയായിരുന്നു. കൊലപാതകം ആസൂത്രണം ചെയ്യുകയും കൃത്യം നിർവഹിക്കാൻ പുറത്തുനിന്ന് ആളുകളെ എത്തിച്ചതടക്കമുള്ള കാര്യങ്ങൾ നിയന്ത്രിച്ചത് പീതാംബരനാണെന്നാണ് വിവരം.
പീതാംബരനൊപ്പം കൊലപാതകത്തിൽ പങ്കുള്ള മറ്റുചിലരെക്കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ ഇവരുടെ എണ്ണം എത്രയാണെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല. അതിനിടെ പീതാംബരനെ പാർട്ടിയിൽ നിന്നും പുറത്താക്കിയതായി സി.പി.എം അറിയിച്ചു. അക്രമത്തിൽ പാർട്ടി പ്രവർത്തകർക്ക് പങ്കുണ്ടെങ്കിൽ സംരക്ഷിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
keyword : Periya-double-murder-cpm-LC-member-arrested-Party-expels