എസ് ഇ യു സംസ്ഥാന കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.


കാസറഗോഡ്, ഫെബ്രുവരി 12 ,2019 ● കുമ്പളവാർത്ത.കോം : കളമശ്ശേരിയിൽ വച്ച് നടന്ന എസ്.ഇ.യു സംസ്ഥാന സമ്മേളനത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. എ.എം.അബൂബക്കർ( മലപ്പുറം ) പ്രസിഡണ്ടും സിബി മുഹമ്മദ് ( പത്തനംതിട്ട ) ജന.സെക്രട്ടറിയും കെ.എം റഷീദ് ( എറണാകുളം ) ട്രഷററുമായ പുതിയ സംസ്ഥാന കമ്മിറ്റിയിൽ വൈസ് പ്രസിഡണ്ട്, രണ്ട് സെക്രട്ടറിയേറ്റ് അംഗങ്ങൾ എന്നിവർ കാസറഗോഡ് ജില്ലയിൽ നിന്നുള്ള പ്രതിനിധികളാണ്. സംസ്ഥാന വൈസ് പ്രസിഡണ്ടായി നാസർ നങ്ങാരത്ത്, സെക്രട്ടറിയേറ്റ് അംഗങ്ങളായി ഒ.എം ഷഫീഖ് , ടി.കെ അൻവർ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. പുതിയ സംസ്ഥാന കമ്മിറ്റിയെയും ജില്ലയിൽ നിന്നുള്ള ഭാരവാഹികളെയും ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു.
keyword :Newofficebearerswereelected-seustatecommitee