ദേശീയ പാത വികസനം കാസർകോട്ട് അട്ടിമറിക്കാൻ നീക്കം. ഡെപ്യൂട്ടി കലക്ടർ മാർച്ച് 1 മുതൽ അവധിയിൽ


കുമ്പള, ഫെബ്രുവരി 26, 2019 ●കുമ്പളവാർത്ത.കോം : വളരെ വേഗത്തിലും നല്ല രീതിയിലും നടന്നിരുന്ന കാസർകോട് ജില്ലയിലെ ദേശീയപാത വികസനം സ്തംഭനാവസ്ഥയിലേക്ക്. ഇതിന്റെ മേൽനോട്ടം വഹിച്ചിരുന്ന ദേശീയ പാത ( എൽ - എ )  ഡപ്യൂട്ടി  കലക്ടർ കെ. ശശിധര ഷെട്ടി മാർച്ച് 1 മുതൽ അവധിയിൽ പ്രവേശിക്കുന്നു. ഇദ്ധേഹം ചുമതലയേറ്റെടുത്തതിന് ശേഷമാണ് ജില്ലയിൽ ദേശീയപാത വികസനത്തിന് വേഗത കൈവരിച്ചത്. ഇതുവരെ 1050 കുടുംബങ്ങൾക്കായി 225 കോടി രൂപയാണ് നഷ്ടപരിഹാരം നൽകിയത്. ജില്ലക്കാരനായ ഉദ്യോഗസ്ഥൻ ഇതിന്റെ തലപ്പത്ത് ഇരുന്നതോടെയാണ് ജില്ലയിൽ ഭൂമി ഏറ്റെടുക്കൽ ജോലിക്ക് വേഗത കൈവന്നത്. ശശിധര ഷെട്ടിക്ക് മുമ്പ് വന്ന ഡപ്യൂട്ടി കലക്ടർമാർ പലരും ഭൂമി ഏറ്റെടുക്കുന്നതിനോ നഷ്ടപരിഹാരം നൽകുന്നതിനോ താൽപര്യം കാണിച്ചിരുന്നില്ല. ഭൂമി ഏറ്റെടുക്കൽ അവസാന ഘട്ടത്തിൽ എത്തിയിരിക്കുകയാണ്.ഈ സമയത്ത് ഇതിന്റെ തലപ്പത്ത് ഇരിക്കുന്ന ഉദ്യോഗസ്ഥന് അവധി നൽകിയാൽ പ്രവർത്തനം സ്തംഭിക്കുമെന്നാണ് ജനങ്ങൾ ആശങ്കപ്പെടുന്നത്.
keyword : National-road-development-at-kasaragod-move-to-sabotage-Deputy-Collector-is-on-leave-from-March-1