മംഗലാപുരം എയര്‍പോര്‍ട്ട് അധികൃതരുടെ ക്രൂരവിനോദം അവസാനിപ്പിക്കണം - കെ എം സി സിദുബായ്, ഫെബ്രുവരി 06 ,2019 ● കുമ്പളവർത്ത.കോം : മലയാളി യാത്രക്കാരോടുള്ള വിവേചനവും പാസ്പോര്‍ട്ട് നശിപ്പിച്ചുകൊണ്ടുള്ള ക്രൂരവിനോദവും മംഗലാപുരം എയര്‍പോര്‍ട്ടില്‍ തുടര്‍ന്ന് കൊണ്ടേയിരിക്കുകയാണെന്നും മംഗലാപുരം വിമാനത്താവള അധികൃതര്‍ മലയാളികളായ ഗള്‍ഫ് യാത്രക്കാരെ പാസ്പോര്‍ട്ടിന്‍റെ പേജുകള്‍ ഇളക്കിമാറ്റുക,വീസ പേജ് അടക്കം കീറി നശിപ്പിക്കുക തുടങ്ങിയ ക്രൂരവിനോദങ്ങളും മലയാളിയാത്രക്കാരോട് അകാരണമായി തടഞ്ഞുവെച്ചുള്ള ചോദ്യം ചെയ്യലുകളും വിവേചനങ്ങളും തുടര്‍ക്കഥകളായി മാറിയപ്പോള്‍ കാസറകോട് നിന്നും ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ മുസ്ലിം യൂത്ത് ലീഗ് എയര്‍പോര്‍ട്ട് മാര്‍ച്ച് നടത്തി ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. നിരന്തരമായി പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണം എന്നും ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റി ആവശ്യാപെട്ടു. എന്നാല്‍ ഇത്തരം പീഡനങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ നിയമനടപടികളോടൊപ്പം ശക്തമായ പ്രക്ഷോഭത്തിന് കൂടി പ്രവാസി സമൂഹം മുന്നിട്ടിറങ്ങുമെന്നും ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റി മുന്നറിയിപ്പ് നൽകി. അന്ന് എയര്‍പോര്‍ട്ട് ഡയറക്ടറും ഉന്നത ഉദ്യോഗസ്ഥരും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പ് നല്‍കിയതാണ്.

കഴിഞ്ഞ ദിവസം കാസറഗോഡ് നിന്നുള്ള യാത്രക്കാരിയായ ഒരു വീട്ടമ്മയുടെ പാസ്പോര്‍ട്ട് കീറി വേര്‍പ്പെടുത്തിക്കൊണ്ട് വീണ്ടും ഉദ്യോഗസ്ഥ പീഡനം. കൈക്കുഞ്ഞടക്കമുള്ള കുടുംബിനിയെ യാത്ര തടസ്സപ്പെടുത്തി മണിക്കൂറുകളോളം തടഞ്ഞു വെയ്ക്കുകയും കുറ്റവാളികളെപ്പോലെ ചോദ്യം ചെയ്യുകയും മാനസീക പീഢനം ഏല്‍പിക്കുകയും ചെയ്തത് കൊടിയ പീഢനമാണ്. ഇത്തരം ക്രൂരതകള്‍ അവസാനിപ്പിക്കണം എന്നും ദുബായ് കെ എം സി സി കാസറകോട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി ജനറൽ സെക്രട്ടറി സലാം കന്യാപാടി ട്രഷറർ ഹനീഫ് ടി ആർ ഓർഗനസിംഗ് സെക്രട്ടറി അഫ്സൽ മെട്ടമ്മൽ എന്നിവർ ആവശ്യപെട്ടു.
keyword :MangaloreAirportauthoritiesshouldstopthebrutalviolence-kmcc