കുമ്പള പഞ്ചായത്തിൽ കെട്ടിട നികുതി കൃത്യമായി അടച്ചവർക്കും കുടിശ്ശിക നോട്ടീസും പിഴയും' അന്വേഷണം നടത്തി നടപടിയെടുക്കുക" വെൽഫെയർ പാർട്ടി


കുമ്പള, ഫെബ്രുവരി 27, 2019 ●കുമ്പളവാർത്ത.കോം : കൃത്യമായി നികുതി അടച്ചുകൊണ്ടിരിക്കുന്നവർക്ക് കുടിശ്ശിക നോട്ടീസ് നൽകി പിഴ ഈടാക്കുന്ന കുമ്പള പഞ്ചായത്ത് അധികൃതരുടെ നടപടി അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് വെൽഫെയർ പാർട്ടി കുമ്പള പഞ്ചായത്ത് കമ്മിറ്റി യോഗം അധികാരികളോട് ആവശ്യപ്പെട്ടു. നേരത്തെ സ്വീകരിച്ച നികുതി റജിസ്റ്ററിൽ   ഓൺ ലൈനായി ചേർക്കാത്തതാണ് പ്രശ്നം. നികുതി അടച്ച രശീതി നഷ്ടപ്പെട്ടവർ വീണ്ടും പിഴയടക്കം അടക്കേണ്ടി വരുന്നു. പഞ്ചായത്ത് അധികൃതർ നികുതി സ്വീകരിക്കാൻ ക്യാമ്പ് വെച്ച് കുടിശ്ശിക പിരിക്കുകയാണ്. പഞ്ചായത്ത് ഓഫീസിൽ നിരവധി ആളുകളാണ് പരാതിയുമായി എത്തുന്നത്. ഉദ്യോഗസ്ഥർ നേരത്തെ ഉണ്ടായിരുന്ന ഉദ്യോഗസ്ഥൻമാരെ പഴിചാരുകയാണ്. ഈ വിഷയത്തിൽ ജില്ലാ ഭരണകൂടം ഇടപെട്ട് പൊതു ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ അടിയന്തിരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു. യോഗത്തിൽ വെൽഫെയർ പാർട്ടി കുമ്പള പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഇസ്മായീൽ മൂസ അദ്ദ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അബ്ദുല്ലത്തീഫ് കുമ്പള, തബ്ഷീർ തുടങ്ങിയവർ സംസാരിച്ചു. അബ്ദുല്ലത്തീഫ് കെ.ഐ.സ്വാഗതവും കെ.പി. നദീറ നന്ദിയും പറഞ്ഞു.
keyword : Kumbalapunchayath-issued-defectivebuildingtaxarrearnotice-welfare-Party-demands-enquiry