ഏഴു ലക്ഷം രൂപയുടെ വിദേശ കറൻസിയുമായി കൊടിയമ്മ സ്വദേശി കസ്റ്റംസ് പിടിയിൽ

മംഗളുരു, ഫെബ്രുവരി 07 ,2019 ● കുമ്പളവർത്ത.കോം : ഏഴു ലക്ഷത്തിലധികം രൂപ മൂല്യമുള്ള വിദേശ കറൻസിയുമായി കൊടിയമ്മ സ്വദേശിയായ യുവാവ് വിമാനത്താവളത്തിൽ പിടിയിലായി. പതിനായിരം അമരിക്കൻ ഡോളറുമായി മംഗളൂരു അന്താരാഷ്ട്ര വിമനത്താവളത്തിലെത്തിയ അബ്ദുൽ ഹമീദ് (40) ആണ് പിടിയിലായത്. ഫെബ്രുവരി ഏഴിന് രാവിലെ മംഗളൂരുവിൽ നിന്നും ദുബായിലേക്കുള്ള എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിൽ യാത്ര ചെയ്യാനെത്തിയ ഹമീദിനെ സംശയം തോന്നിയ സെക്യൂരിറ്റി ജീവനക്കാർ കൂടുതൽ പരിശോധനക്ക് വിധേയനാക്കി. തുടർന്ന് അടിവസ്ത്രത്തിൽ ഒളിപ്പിച്ച രീതിയിൽ പതിനാ യിരം ഡോളർ കണ്ടെത്തി. ഇയാളെ കസ്റ്റംസിന് കൈമാറി.
keyword : Kodiyammanativecustomsarrested-WithforeigncurrenciesworthRs7lakh