ലോകസഭാ തിരഞ്ഞെടുപ്പില് ജനാധിപത്യ ചേരിയുടെ വിജയത്തിന് പ്രവാസികളുടെ പങ്ക് നിര്‍ണ്ണായകം -കല്ലട്ര മാഹിന്‍ ഹാജി
ദുബായ്, ഫെബ്രുവരി 18 ,2019 ● കുമ്പളവാർത്ത.കോം : ആസന്നമായ ലോകസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്‍റെ നേതൃത്വത്തില്‍ ഉള്ള ജനാധിപത്യ -മതേതരത്വ സര്‍ക്കാര്‍ വരേണ്ടത് ഇന്ത്യയുടെ നിലനില്‍പിന് തന്നെ അത്യാവശ്യമാണെന്നും ജനാധിപത്യ ചേരിയുടെ വിജയത്തിന് പ്രവാസികളുടെ പങ്കും നിര്‍ണ്ണായകമാണെന്നും മുസ്ലിം ലീഗ് കാസറകോട് ജില്ലാ ട്രഷറർ കല്ലട്ര മാഹിന്‍ ഹാജി അഭിപ്രായപ്പെട്ടു. ദുബായ് കെ എം സി സി കാസറകോട് ജില്ലാകമ്മിറ്റി സംഘടിപ്പിച്ച ടോക്ക് ടൈം വിത്ത് ലീഡേര്‍സ് എന്ന പരിപാടിയില്‍ പങ്കെടുത്ത കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുബായ് കെ എം സി സി കാസറഗോഡ് ജനാധിപത്യ ഇന്ത്യയെ താങ്ങി നിര്‍ത്തുന്നത് നാല് തൂണുകളാണ്. നിയമനിര്‍മ്മാണ സഭകളും ഭരണനിര്‍വ്വഹണ സമിതികളും നീതിനിര്‍വ്വഹണ സംവിധാനങ്ങളുമാണ് മൂന്ന് തൂണുകളെങ്കില്‍ നാലാമത്തെ തൂണാണ് മാധ്യമങ്ങള്‍. ഇന്ന് കേന്ദ്രം ഭരിച്ചുകൊണ്ടിരിക്കുന്ന ഫാസിസത്തിന്‍റെ ശക്തികള്‍ ഈ നാല് സംവിധാനങ്ങളിലും പിടിമുറുക്കി ഭരണതുടര്‍ച്ചയ്ക്ക് ശ്രമിക്കുകയാണ്. എല്ലാ മേഖലകളേയും തകര്‍ക്കുന്ന ഒരു ഭരണത്തിന്‍റെ കെടുതിയില്‍ ഇന്ത്യന്‍ ജനത ശ്വാംസം മുട്ടിപ്പിടയുകയാണ്. ഏറ്റവുമൊടുവിലായി പുല്‍വാമ തീവ്രവാദി ആക്രമണവും ഭരണസംവിധാനങ്ങളുടെ പിടിപ്പുകേടാണ്. ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിട്ടും വേണ്ട മുന്‍കരുതലുകള്‍ എടുക്കാത്തതിനാല്‍ വിലപ്പെട്ട നാല്‍പത്തിനാല് ജീവനുകളാണ് ഇവിടെ പൊലിഞ്ഞുപോയത്. ഉറങ്ങാതെ നാടിനെ കാക്കുന്നവരാണവര്‍. വീരമൃത്യു വരിച്ച ധീരജവാന്‍മാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയാണ്.

ജില്ലാ പ്രസിഡന്‍റ് അബ്ദുല്ല ആറങ്ങാടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മീറ്റ് ദി ലീഡേര്‍സ് ദുബായ് കെ എം സി സി പ്രസിഡന്‍റ് ഇബ്രാഹിം എളേറ്റില്‍ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. ഈ തിരഞ്ഞെടുപ്പില്‍ പ്രവാസിവോട്ട് യാഥാര്‍ത്ഥ്യമായില്ലെങ്കില്‍ കൂടിയും ജനാധിപത്യത്തെ താങ്ങിനിര്‍ത്തുന്ന നാലാമത്തെ തൂണായി മാറാന്‍ നമുക്കാവണം. മീഡിയകളെ പരമാവധി പ്രയോജനപ്പെടുത്തി ജനാധിപത്യ ചേരിയുടെ വിജയം ഉറപ്പ് വരുത്തണം .കുടുംബത്തിന്‍റേയും സുഹൃത്തുക്കളുടേയും ഒരുവോട്ട് പോലും പാഴായിപ്പോകാതെ മതേതരമുന്നണികളുടെ പെട്ടിയിലാക്കാനുള്ള കര്‍മ്മമാണ് പ്രവാസികളായ നിങ്ങളില്‍ അര്‍പ്പിതമായ ധൗത്യം - അദ്ദേഹം കൂട്ടിച്ചേര്‍ത്തു മുസ്ലിം ലീഗ് ദേശീയ കൗൺസിൽ അംഗവും മുംബൈ കെ എം സി സി നേതാവുമായ എം എം കെ ഉറുമി യുടെ നിര്യാണത്തിൽ അനുശോചിച്ചു.

മുസ്ലിം യൂത്ത് ലീഗ് കാസറഗോഡ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീർ ദുബായ് കെ എം സി സി സീനിയർ വൈസ് പ്രസിഡന്റ ഹുസൈനാര് ഹാജി എടച്ചകൈ ,ദുബായ് കെ എം സി സി ഓർഗാൻസിങ് സെക്രട്ടറി ഹംസ തോട്ടി ദുബായ് കെ എം സി സി സെക്രട്ടറി അഡ്വക്കറ് ഇബ്രാഹിം ഖലീൽ മഞ്ചേശ്വരം,മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം ട്രഷറർ അഷ്‌റഫ് കർള,മുംബൈ കെ എം സി സി നേതാവ് എം എ ഖാലിദ് സാഹിബ് ഹനീഫ് ഗോൾഡ് കിംഗ് ,ചെമ്മനാട് പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ആസിഫ് മാളിക,ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ ഭാരവാഹികളായ മഹ്മൂദ് ഹാജി പൈവളിഗെ, സി എച് നൂറുദ്ദിൻ, റഹ്മാൻ ബീച്ചാരക്കടവ്, യൂസഫ് മുക്കൂട്, ഹസൈനാർ ബീജന്തടുക്ക,സലാം തട്ടാൻചേരി, ഫൈസൽ മുഹ്സിൻ, മഹ്മൂദ് ഹാജി പൈവളിഗെ പ്രാർത്ഥനയും ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ ഓർഗനസിംഗ് സെക്രട്ടറി അഫ്സൽ മെട്ടമ്മൽ നന്ദിയും പറഞ്ഞു, അശ്രഫ് പാവൂർ,ഹാഷിം പടിഞ്ഞാർ,മണ്ഡലം കമ്മിറ്റി ഭാരവാഹികളായ ഫൈസൽ പട്ടേൽ ,ഇസ്മായിൽ നാലാംവാതുക്കൽ,ഒ ട്ടി മുനീർ,ഡോക്ടർ ഇസ്മായിൽ.പി ഡി നൂറുദ്ദിൻ,ഷെബീർ കീഴുർ,ഷാജഹാൻ കാഞ്ഞങ്ങാട്,ഷബീർ കൈതക്കാട്,റഷീദ് അവയിൽ,ഇബ്രാഹിം ബേരികെ സത്താർ ആലമ്പാടി,ശരീഫ് ചന്ദേര,സിദ്ദീഖ് ചൗക്കി,സലാം മാവിലാടം,തുടങ്ങിയവർ സംസാരിച്ചു.
keyword : Iok-sabha-election-nris-role-significant-Kallatra-Mahin-Haji-10-57-AM