വിവാദ വിഷയങ്ങൾ ഉയർത്തി ജനശ്രദ്ധ തിരിച്ച് വിട്ട് മോഡി സർക്കാർ രാജ്യത്തെ കൊള്ളയടിച്ചു വി.പി.പി. മുസ്തഫമൊഗ്രാൽ, ഫെബ്രുവരി 23,2019 ● കുമ്പളവാർത്ത.കോം : ഗോവധം ഏക സിവിൽകോട്, മുത്തലാഖ്, അയോദ്ധ്യ തുടങ്ങിയ വിവാദ വിഷയങ്ങളുയർത്തി കഴിഞ്ഞ നാലരവർഷക്കാലം രാജ്യത്തിന്റെ ഖജനാവ് ബി.ജെ.പി സർക്കാർ കൊളളയടിക്കുകയായിരുന്നുവെന്ന് വി.പി.പി.മുസ്തഫ അഭിപ്രായപ്പെട്ടു മൊഗ്രാലിൽ ചേർന്ന ഇടത് മുന്നണി തെരെഞ്ഞെടുപ്പ് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം നാലര വർഷത്തെ ഭരണത്തിൽ യാതൊരു വികസന പ്രവർത്തനങ്ങളും ഉയർത്തി കാട്ടാൻ കേന്ദ്ര സർക്കാറിനുണ്ടായിരുന്നില്ല. ജനങ്ങളുടെ ശ്രദ്ധ തിരിച്ച് വിടാൻ ന്യൂനപക്ഷ വിരുദ്ധ ബില്ലുകൾ പാർലമെന്റിൽ കൊണ്ട് വന്ന് ഭീഷണിയുടെ സ്വരമാണ് ഉയർത്തിയത്.ഇതിന്റെ മറവിലാണ് കുത്തക കോർപ്പറേറ്റുകളെ സഹായിക്കാനും രാജ്യത്തെ കൊള്ളയടിക്കാനും മോഡി സർക്കാർ തയ്യാറായത് വരുന്ന ലോകസഭ തെരെഞ്ഞെടുപ്പിൽ ജനങ്ങൾ തിരിച്ചറിഞ്ഞ് വോട്ട് ചെയ്യുമെന്ന് വി.പി.പി.മുസ്തഫ പറഞ്ഞു.
യോഗത്തിൽ സിദ്ധിഖലി മൊഗ്രാൽ അദ്ധ്യക്ഷത വഹിച്ചു സി.പി.ഐ.എം ജില്ലാ കമിറ്റിയംഗം രഘുദേവൻ മാസ്റ്റർ, സി.പിഐ .എം ഏരിയാ സെക്രട്ടറി സി.എ.സുബൈർ, എൽ. ജെ .ഡി .ജില്ലാ സെക്രട്ടറി അലി കുംബള, മരക്കാട് മുഹമ്മദ് കുഞ്ഞി, മുഹമ്മദ് കെ.എം, കെ.സി.റസിയ, ഐഎൻഎൽ മണ്ഡലം സെക്രട്ടറി താജുദ്ധീൻ ,കെ .സി സെലിം , എം.എ ഹംസ, അബ്ദുല്ല കുഞ്ഞി കടവത്ത്, കെ.എം ഇബ്രാഹിം, കെ.വി അഷ്റഫ് ,കബീർ ബി.കെ, അർഷാദ് തവക്കൽ, എം എസ് അഷ്റഫ്, എന്നിവർ പ്രസംഗിച്ചു സിദ്ധിഖ് റഹ്മാൻ സ്വാഗതവും റിയാസ് മൊഗ്രാൽ നന്ദിയും പറഞ്ഞു.

keyword : Controversial-topics-raised-leave-back-public-attention-Modi-government-looted-the-country-vppmusthafa