ബംഗളൂരുവിൽ വൻ തീപിടുത്തം; 400 ഓളം വാഹനങ്ങൾ കത്തി നശിച്ചു;പത്തുകോടിയിലേറെ രൂപയുടെ നഷ്ടം


ബെംഗളൂരു, ഫെബ്രുവരി 23,2019 ● കുമ്പളവാർത്ത.കോം :  എയറോ ഇന്ത്യ ഷോയുടെ പാർക്കിങ് ഗ്രൗണ്ടിലുണ്ടായ തീപ്പിടിത്തത്തിൽ മുന്നൂറിലേറെ കാറുകൾ കത്തിനശിച്ചു. യെലഹങ്ക വ്യോമസേനത്താവളത്തിന് സമീപമുള്ള ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന കാറുകൾക്കാണ് തീപിടിച്ചത്. ശനിയാഴ്ച രാവിലെ 11.55ഓടെയായിരുന്നു സംഭവം. തീ നിയന്ത്രണ വിധേയമായിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.


ഇതിനകം മുന്നൂറോളം കാറുകൾ കത്തിനശിച്ചതായി കർണാടക ഫയർ ആൻഡ് എമർജൻസി ജനറൽ എം.എൻ റെഡ്ഢി മാധ്യമങ്ങളോട് പറഞ്ഞു. അപകടത്തിൽ ആർക്കും പരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


ബെംഗളൂരുവിൽ നടക്കുന്ന എയറോ ഇന്ത്യ ഷോ കാണാനെത്തിയവരുടെ കാറുകളാണ് അപകടത്തിൽപ്പെട്ടത്. അവധിദിവസമായതിനാൽ എയറോ ഷോ കാണാനെത്തിയവരുടെ എണ്ണത്തിൽ പതിവിലേറെ തിരക്കുണ്ടായിരുന്നു. ഉണങ്ങിയ പുല്ലിലേയ്ക്ക് വലിച്ചെറിഞ്ഞ സിഗരറ്റു കുറ്റിയാവാം അഗ്നിബാധയ്ക്ക് ഇടയാക്കിയതെന്നാണ് പോലീസ് പറയുന്നത്. ശക്തമായ കാറ്റ് തീ പെട്ടെന്ന് പടർന്നുപിടിക്കുന്നതിന് കാരണമായി.keyword : Big-fire-in-Bengaluru-Over-400-vehicles-have-been-burnt-and-lost-Rs-10-crore-worth-crores