യുവതിയെയും കുഞ്ഞിനെയും കാൺമാനില്ലെന്ന് പരാതി


കുമ്പള:ജനുവരി 14.2019  യുവതിയെയും കുഞ്ഞിനെയും കാണാനില്ലെന്ന്  ഭർത്താവ് പൊലീസിൽ പരാതി നൽകി. ഇച്ചിലങ്കോട് കുബണൂരിലെ രാജയുടെ ഭാര്യ ശ്വേത(22) ഒരു വയസുള്ള മകൻ ആദിഷ് എന്നിവരെയാണ് കാണാതായത്. ശനിയാഴ്ച രാവിലെ  11.30 നും വൈകുന്നേരം 5.30നും ഇടയിലുള്ള ഏതോ സമയത്ത് വീടുവിട്ടതാണെന്ന് കരുതുന്നതായി പരാതിയിൽ പറഞ്ഞു.  രാജ ജോലിക്കു പോയ സമയത്തായിരുന്നു തിരോധാനം. വെളുത്ത ചൂരിദാർ ആയിരുന്നു വേഷം. കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നു.
key word : women missing case police kumbala mangloady