വിഷം കഴിച്ചു ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവതി മരണപ്പെട്ടു


പുത്തുർ:  ജനുവരി 01.2019. യുവതി വിഷം കഴിച്ചു ആത്മഹത്യ ചെയ്തു. ഉപ്പിനങ്ങാടിയിലെ ദിവ്യ പൂജാരിയാണ് വിഷം കഴിച്ചു മരിച്ചത്. ഒരു വർഷം മുമ്പാണ് ദിവ്യ പ്രണയിച്ചു വിവാഹം കഴിച്ചത്. തന്റെ വീട്ടിൽ താമസിച്ചിരുന്ന ദിവ്യ ഇന്നലെ ഭർത്താവിന്റെ വീട്ടിൽ പോയതായിരുന്നു. അവിടെ വെച്ച് ഇന്ന് രാവിലെയാണ് ദിവ്യയെ വിഷം അകത്തു ചെന്ന നിലയിൽ കണ്ടെത്തിയത്. ഉടനെ പുത്തുർ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഉച്ചയോടെ മരണപ്പെടുകയായിരുന്നു. പുത്തൂരിൽ  ടെക്സ്റ്റൈൽ ഷോപ്പിൽ ജോലി ചെയ്തു വരികയായിരുന്നു ദിവ്യ.

news, Obituary, skyler-ad, ദേശീയം, Woman dies after consuming poison.