ബേക്കൽ പോലീസ് സ്റ്റേഷനിൽ വിജിലൻസ് റെയിഡ് : എസ്.ഐ യുടെ ഷെൽഫിൽ കഞ്ചാവും സ്വർണാഭരണങ്ങളും; കണ്ടെത്തിയത് നിരവധി ക്രമക്കേടുകൾകാഞ്ഞങ്ങാട്/കുമ്പള : ∙ ജനുവരി 22, 2019  വിജിലൻസ് നടത്തിയ പരിശോധനയിൽ കാസർകോട് ബേക്കൽ പൊലീസ് സ്റ്റേഷനിൽനിന്ന് കഞ്ചാവ്  പിടിച്ചെടുത്തു. ബേക്കൽ സ്റ്റേഷനിൽ എസ്ഐയുടെ മേശയിൽ അനധികൃതമായി  29 കവറുകളിൽ സൂക്ഷിച്ച 250 ഗ്രാം കഞ്ചാവ്, 5 മൊബൈൽ ഫോൺ, ചെസ്റ്ററിൽ നിന്നു ബ്രേസ്‍ലറ്റ്, മോതിരം എന്നിവ അടക്കം 12 ഗ്രാം   സ്വർണം ,3 വാഹനങ്ങളുടെ അസ്സൽ രേഖകൾ, പിഴ അടച്ച  5 രസീത് തുടങ്ങിയവയും കണ്ടെടുത്തു.
സ്റ്റേഷനിൽ കിട്ടിയ അൻപതോളം പരാതികളിൽ പരാതിക്കാർക്കു രസീത് നൽകിയിട്ടില്ല. ഇത് സ്റ്റേഷൻ റജിസ്റ്ററിൽ   രേഖപ്പെടുത്തിയിട്ടില്ല. കേസുകളിൽ പരാതിക്കാർക്കു എഫ്ഐആർ പകർപ്പ് നൽകിയില്ല.     പരാതിക്കാർക്കു എഫ്ഐആർ പകർപ്പ്  സൗജന്യമായി നൽകണമെന്നാണ് നിയമം.നൂറിലേറെ വാഹനങ്ങൾ സ്റ്റേഷൻ വളപ്പിൽ കിടക്കുന്നത് നിയമ വിരുദ്ധമാണെന്നും വിജിലൻസ് കണ്ടെത്തി.
സംസ്ഥാനത്തെ 53 പൊലീസ് സ്റ്റേഷനുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന നടക്കുന്നത്. ഓപ്പറേഷന്‍ തണ്ടര്‍’ എന്ന പേരിലാണ് പരിശോധന. പൊലീസിന്റെ മാഫിയ ബന്ധത്തെക്കുറിച്ചുളളറിപ്പോര്‍ട്ടിനെ തുടര്‍ന്നാണു നടപടി. കൊല്ലം, കണ്ണൂര്‍, കാസർകോട് ജില്ലകളിലും റെയ്ഡ് നടന്നു. കുമ്പള, ബേക്കൽ സിഐമാർക്കെതിരെ നടപടിക്കു ശുപാർശ ചെയ്യുമെന്ന് വിജിലൻസ് .

key word : bekal police station raid ganja