കുമ്പള പൊലീസ് സ്റ്റേഷനിൽ വിജിലൻസ് റെയ്ഡ്


കുമ്പള: ജനുവരി 22 ,2019 കുമ്പള പൊലീസ് സ്റ്റേഷനിൽ വിജിലൻസ് റെയ്ഡ്. വിവിധ  കേസുകളുടെ രേഖകൾ, രജിസ്റ്റർ,  പരാതികൾ,  മണൽ പിടിച്ചതിന്റെ രേഖകൾ, നടപടികൾ തുടങ്ങിയവയാണ് പരിശോധനക്ക് വിധേയമാക്കിയത്. 
  വിജിലൻസ്  ഡിവൈഎസ്പി കെ ദാമോദരന്റെ  നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ എഎസ്ഐമാരായ മുരളി, രമേശൻ,  പൊലീസുകാരായ  രഞ്ജിത്ത്, സുഭാഷ് ചന്ദ്രൻ , മധു എന്നിവർ പങ്കെടുത്തു.
keyword  : vigilanceraid-kumbalapolicestation