ബോളിവുഡ് നടൻ ഖാദർ ഖാൻ അന്തരിച്ചു


മുംബൈ: ജനുവരി 01.2019. ബോളിവുഡ് നടൻ ഖാദർ ഖാൻ അന്തരിച്ചു. 81 വയസായിരുന്നു. ദീർഘനാളായി രോഗബാധിതനായി കാനഡയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. സംസ്കാരം ടൊറന്‍റോയിൽ നടക്കുമെന്നും കുടുംബം അറിയിച്ചു. 

മുജ്സെ ശാദി കരോഗി, അഖിയോൻ സെ ഗോലി മാരേ, ജോറു കാ ഗുലം, ഹസീന മാൻ ജായേഗി, ആന്റി നം 1, ജുദ് വ തുടങ്ങിയ ജനപ്രിയ ചിത്രങ്ങളിൽ ശ്രേദ്ധേയനായിരുന്നു. 300 ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അഭിനയരംഗത്തേക്ക് വരുന്നതിനു മുമ്പ് അദ്ദേഹം മികച്ചൊരു തിരക്കഥാകൃത്തും ആയിരുന്നു. 250-ഓളം ചിത്രങ്ങൾക്ക് സംഭാഷണങ്ങൾ രചിച്ചിട്ടുണ്ട്.

Veteran Bollywood actor-director Kader Khan passes away, news, India, mumbai, മുംബൈ, ദേശീയം, Obituary, transit-ad.