മംഗളൂറു ഹമ്പനകട്ടയിൽ യുവാവിന്റെ അജ്ഞാത മൃതദേഹം കണ്ടെത്തി

മംഗളൂറു ജനുവരി 08.2018 ● മംഗളൂറു ഹമ്പനകട്ടയിൽ യുവാവിന്റെ അജ്ഞാത മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച വൈകുന്നേരം ഹമ്പനകട്ടയിലെ പൂഞ്ച ഇന്റർനാഷണൽ ഹോട്ടലിന് സമീപമുള്ള കെട്ടിടത്തിനടുത്താണ് മൃതദേഹം കണ്ടെത്തിയത്. മുപ്പതു വയസ്സിനടുത്ത് പ്രായം തോന്നിക്കുന്ന യുവാവിന്റേതാണ് മൃതദേഹം. മുഖത്ത് പരിക്കേറ്റ പാടുകൾ ഉണ്ട്. പോലീസ് സ്ഥലത്തെത്തി കൂടുതൽ അന്വേഷണം നടത്തിവരുന്നു.

unknown-dead-body-found