രണ്ട് സ്വതന്ത്ര എംഎൽഎമാർ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു;കുമാരസ്വാമി മന്ത്രിസഭ തകർച്ചയിലേക്ക്


 
ബംഗളൂരു :ജനുവരി 15 ,2019  ആടിയുലയുന്ന കർണാടകയിലെ കുമാരസ്വാമി മന്ത്രിസഭക്ക് പുതിയ ഭീഷണി. ജനത ദൾ കോൺഗ്രസ് സഖ്യ സർക്കാരിനെ പിന്തുണച്ചിരുന്ന രണ്ടു സ്വതന്ത്ര എം എൽ എ  മാർ പിന്തുണ പിൻവലിച്ചതോടെ സർക്കാർ ഏതു സമയത്തും നിലംപതിച്ചേക്കാമെന്ന അവസ്ഥയിലായി.എച്ച്.നാഗേഷ്, ആർ.ശങ്കർ എന്നിവരാണു കോൺഗ്രസ്–ദൾ സർക്കാരിനുള്ള പിന്തുണ പിൻ‌വലിച്ചത്
നാല് കോൺഗ്രസ് എം എൽ എ മാർ മുംബയിലെ രഹസ്യ താവളത്തിലാണെന്നു കുമാരസ്വാമി മന്ത്രിസഭയിലെ ക്യാബിനറ്റ് മന്ത്രിയും സീനിയർ കോൺഗ്രസ് നേതാവുമായ ഡി കെ ശിവകുമാർ വെളിപ്പെടുത്തായതോടെയാണ്    മന്ത്രിസഭാ തകർച്ചയിലേക്കാണെന്നുള്ള അഭ്യൂഹം ശക്തമായത്. മുഖ്യമന്ത്രി കുമാരസ്വാമി മന്ത്രിസഭക്ക് ഭീഷണിയിലെന്ന് പ്രസ്താവിച്ചതിനു തൊട്ടുപിന്നാലെ മൂന്നു കോൺഗ്രസ് എം എൽ എ  മാർ ദില്ലിയിലെത്തി  ബി ജെ പി അധ്യക്ഷൻ അമിത് ഷായുമായി കൂടിക്കാഴ്ചനടത്തിയതായി സ്ഥിരീകരിച്ചതോടെ ഈ വാർത്തക്ക് ആധികാരികത വരികയായിരുന്നു. മറുകണ്ടം ചാടാൻ നിൽക്കുന്ന എട്ടു എം എൽ എ  മാരെയും സ്വന്തം പാളയത്തിൽ തന്നെ തിരിച്ചെത്തിക്കാനുള്ള കഠിന പ്രയത്നത്തിലാണ് കോൺഗ്രസ്. ഇതിന്റെ ഭാഗമായി മന്ത്രി ഡി കെ ശിവകുമാർ മുംബൈയിലാണിപ്പോൾ.
ഓപ്പറേഷൻ താമര വിജയിക്കുമെന്ന വിശ്വാസത്തിലാണ് സംസ്ഥാന ബി ജെ പി എങ്കിലും ചില ബി ജെ പി എം എൽ എ  മാർ സഖ്യ കക്ഷി സർക്കാരിനെ പിന്തുണക്കുമോ എന്ന ഭയവും അവർക്കുണ്ട്. അതിനാൽ തന്നെ തങ്ങളുടെ എം എൽ എ  മാരിൽ രണ്ടു പേരൊഴികെ 102 പേരെയും അവർ ഡൽഹിയിലാണ് താമസിപ്പിച്ചിരിക്കുന്നത്. ഇവരെ രാത്രിയോടെ ഹരിയാനയിലെ ഗുരുഗ്രാമിലേക്കു മാറ്റി. ബിജെപിയല്ല, കോൺഗ്രസ് ആണ് കുതിരക്കച്ചടവടത്തിന് ശ്രമിക്കുന്നതെന്നും രണ്ടു ദിവസം എംഎൽഎമാരെ സുരക്ഷിതമായി ഡൽഹിയിൽഡൽഹിയിൽ പാർപ്പിക്കുമെന്നും ഇവർക്കൊപ്പമുള്ള പാർട്ടി സംസ്ഥാന അധ്യക്ഷൻ ബി.എസ്.യെഡിയൂരപ്പ പറഞ്ഞു
ഇവരെ രാത്രിയോടെ ഹരിയാനയിലെ ഗുരുഗ്രാമിലേക്കു മാറ്റി.ഏതു വിധത്തിലും ലോക്സഭാ തെരെഞ്ഞെടുപ്പിനു മുമ്പ് കുമാരസ്വാമി സർക്കാരിനെ നിലത്തിറക്കാനുള്ള ശ്രമങ്ങൾക്ക് ബി ജെ പി കേന്ദ്ര നേതൃത്വത്തിന്റെ പൂർണ്ണ പിന്തുണയുണ്ട്. അതിനാൽ തന്നെ പണവും പദവിയും ഉൾപ്പെടെ വലിയ വാഗ്ദാനങ്ങളാണ് എം എൽ എ  മനാർക്കു ലഭിക്കുന്നത്.
keyword : kumaraswami karnataka withdrawsupport trouble bangalooru