മഞ്ചേശ്വം ഉപജില്ല ഹലോ ഇംഗ്ലീഷ് ദ്വിദിന നാടക ക്യാമ്പ്


കുമ്പള: ജനുവരി 18 ,2019 എസ് എസ് എ യുടെ നേതൃത്വത്തിൽ  മഞ്ചേശ്വരം ഉപജില്ല ഹലോ ഇംഗ്ലീഷ് ദ്വിദിന നാടക ക്യാമ്പ് ആരിക്കാടി കെ.എം എ യു പി സ്കൂളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ എം അഷ്റഫ് ഉൽഘാടനം ചെയ്തു. കുമ്പള ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ.കെ ആരിഫ് അധ്യക്ഷനായി. എസ് എസ് എ ബ്ലോക്ക് പ്രോഗ്രാം ഓഫീസർ വിജയകുമാർ, ബി ആർ സി ട്രൈനർ തിലക, മുരളീധരൻ മാസ്റ്റർ, പി.കെ മുഹമ്മദ് മുസ്തഫ, കെ.പി മുനീർ, മൊയ്തിൻ അസീസ്, കമലാക്ഷൻ കെ, നിർമലകുമാരി എം, ആഷ ഡി, ഷഹജത്ത് ബീവി, അനിൽ കുമാർ കെ ,അഷ്റഫ് കൊടിയമ്മ, മുഹമ്മദ് കുഞ്ഞി ആരിക്കാടി സംസാരിച്ചു. ക്യാമ്പിൽ പ്രസിഷൻ ടൈം, ഡബ്ബിംഗ് സ്കിൽ, ശബ്ദമതിൽ, നിശ്ചല ദൃശ്യം, ഇമോജി, ഗ്രൂപ്പ് ഫോട്ടോ, മൈന്റ് മാപ്പിംഗ്, സ്കിറ്റ് തുടങ്ങിയ സെഷനുകൾക്ക് ആർ പി മാരായ മിഥുൻ നീലേശ്വരം, അനിൽ കുമാർ, മനോജ് വദാവൂർ നേതൃത്വം നൽകും.
key words : manjeswar sub district hello english two days camp