ബലാത്സംഗത്തിന് ഇരയായ പതിനഞ്ചുകാരിയുടെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു;രണ്ടുപേർ മംഗളൂരുവിൽ അറസ്റ്റിൽ

മംഗളൂരു : ജനുവരി 18 ,2019 : ബലാത്സംഗക്കേസിലെ ഇരയുടെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത സംഭവത്തിൽ മംഗളൂരുവിൽ രണ്ടു പേര് അറസ്റ്റിൽ. മംഗളൂരുവിൽ തട്ടിക്കൊണ്ടുപോയി ലോഡ്ജുമുറിയിൽ വെച്ച് രണ്ടുപേർ ചേർന്ന് ബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രായപൂർത്തിയാവാത്ത ഇരയുടെ ഫോട്ടോ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തതതിനാണ് ഉള്ളാൾ സ്വദേശിയടക്കം  രണ്ടു പേരെ മംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്.ഉള്ളാൾ സോമേശ്വര സ്വദേശി നിവേഷ് (28 ) , ഉദയനഗർ സ്വദേശി ദുർഗേഷ് (25 ) എന്നിവരാണ് അറസ്റ്റിലായത്.ഇവർ ഇരയുടെ ഫോട്ടോയും മറ്റുവിവരങ്ങളും പോസ്റ്റ് ചെയ്തതിനോടൊപ്പം ആക്ഷേപകരമായ സന്ദേശങ്ങളും അയച്ചതായി വനിതാ പോലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ പോസ്കോ ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളത്.
key words: rape victim photo upload case arrested mangalore ullal