ബദിയടുക്ക പഞ്ചായത്തിലെ ഓവർസിയർക്കെതിരെ മന്ത്രിക്ക് നൽകിയ പരാതിയിൽ അന്വേഷണം തുടങ്ങി.


ബദിയടുക്ക: ജനുവരി24,2019: ബദിയടുക്ക പഞ്ചായത്തിലെ ഓവർസിയർ- ക്കെതിരെ തദ്ദേശസ്വയംഭരണ മന്ത്രിക്ക് നൽകിയ പരാതിയിൽ അന്വേഷണം തുടങ്ങി. പഞ്ചായത്ത് എൽ.എസ്.ജി.ഡി 3 ഗ്രേഡ് ഓവർസിയർ സ്മിത നാരായണനെതിരെയാണ് സുബൈർ ബാപ്പാലിപ്പൊനം മന്ത്രിക്ക് പരാതി നൽകിയത്. 20l7, 2018 സാമ്പത്തിക വർഷത്തിൽ ചിലവാക്കേണ്ട രണ്ട് കോടി രൂപയോളം പഞ്ചായത്തിന്റെ പ്ലാന്‍ ഫണ്ട് സമയബന്ധിതമായി ടെക്ക്നിക്കലായ പ്രവൃത്തി നടത്തി ആവിശ്യമായ നടപടി സ്വീകരിക്കാത്തതിന്റെ പേരിൽ പഞ്ചാായത്തിന് ലഭിച്ച പണം നഷ്ടമായി. കുടിവെള്ളം, റോഡ്, മറ്റു ആവശ്യങ്ങൾക്ക് നീക്കിവെച്ച ഫണ്ടാണ് ഇല്ലാതായത്. അധിക ചുമതലയുള്ള അസിസ്റ്റന്റ് എൻജിനിയരുടെ പേര് പറഞ്ഞ് ഓഫീസിൽ ക്ലര്‍ക്ക് ഉണ്ടായിട്ടും ജോലി ചെയ്യാതെ വീഴ്ച്ച വരുത്തിയ സംഭവം ഉണ്ടായി. കൂടാതെ പാവപെട്ട പട്ടിക ജാതി, പട്ടികവർഗ കുടുംബങ്ങൾ ഉൾപെടെ അവശ്യങ്ങൾക്ക് ഓഫീസിൽ എത്തിയാൽ പല മുടന്തന്‍ ന്യായം പറഞ്ഞ് മടക്കി അയക്കുകയും നിരന്തരം ഓഫീസ് പടികയറ്റിച്ച്  ദ്രോഹിക്കുകയും ചെയ്യുന്നു. അവരെ സ്വാധീനിക്കുന്നവരും കരാറുക്കാർക്ക് വേണ്ടിയും ഏത് പ്രവൃത്തിയും ചെയ്ത് കൊടുക്കാനാണ് ഈ ഓവർസിയർക്ക് കൂടുതൽ താൽപര്യമെന്ന് പരാതിയിൽ പറയുന്നു. ഇവരുടെ ഉദ്യോഗ പ്രവൃത്തിലെ വീഴ്ച്ചകളെ ചോദിച്ചറിയാൻ പൊതുപ്രവർത്തകർ ഓഫീസിലെത്തിയാൽ ഞാൻ സ്ത്രീയാണന്നും എന്‍റെ സഹോദരൻ എസ് ഐ ആയി ജോലി ചെയ്യുന്നുവെന്നും ഔദ്യോഗിക കൃത്യം തടസ്സപ്പെടുത്തിയന്ന് പറഞ്ഞ് പരാതി കൊടുക്കുമെന്നുള്ള ഭീഷണിയും, തനിക്ക് മന്ത്രി ഓഫീസ് ഉൾപെടെ ബന്ധമുണ്ടന്ന പ്രയോഗവും നടത്തുന്നതായി പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഓഫീസിൽ എത്തിപെടുന്ന സ്ത്രികൾ ഉൾപെടെ ഉള്ളവരോട് തട്ടികയറുന്ന സമീപനവും പതിവാണന്ന് പരാതിയിൽ പറയുന്നു. ഈ പരാതി അന്വേഷിക്കാനാണ് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ്  എൻജിനിയർ ഉമേശ് നാരായണന്റെ നേതൃത്വത്തിലുള്ള സംഘം ചൊവാഴ്ച്ച ബദിയടുക്കയിലെത്തിയത്. ഓവർസിറിൽ നിന്നും പരാതിക്കാരനോടും മൊഴി എടുത്തു.
keyword : theinquirybeganwithacomplaintfiledtotheministeragainstoverseersinbadiyakkupanchayat