കൊലക്കേസ് പ്രതിയായ 78 കാരൻ ജയിലിൽ മരിച്ചു; സഹോദരിയെ ഇരുമ്പ് വടികൊണ്ടടിച്ച് ഗുരുതരമായി പരുക്കേൽപ്പികുകയും മറ്റൊരാളെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതിയാണ് ഇയാൾ


ഉള്ളാൾ, ജനുവരി 29.2019 ● സഹോദരിയെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ഗുരുതരമായി പരുക്കേൽപ്പിക്കുകയും മറ്റൊരു ബന്ധുവിനെ കൊലപ്പെടുത്തുകയും ചെയ്ത് പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയ കേസിലെ പ്രതി ജയിലിൽ മരിച്ചു. ഉള്ളാൾ സ്വദേശി ഡെനിക് ഡിസൂസ (78) ആണ് മംഗളൂരു ജില്ലാ കോടതിയിൽ ഹൃദയാഘാതം മൂലം മരിച്ചത്. ഓഗസ്റ്റ് 28.2018 നാണ് ഇരുമ്പ് വടികൊണ്ട് അടിയേറ്റു ചികിത്സയിലായിരുന്ന ജോസഫ് ഡിസൂസ (66 ) മരണപ്പെട്ടത്. കഴിഞ്ഞ ആഗസ്ത് 12 നാണു ജോസഫ് ഡിസൂസയ്ക്കും ഭാര്യ ജനനെറ്റിനും ഇരുമ്പ് വടികൊണ്ട്മർദ്ദനമേറ്റത്.


തൊക്കോട്ട് കാപ്പി ക്കാടിനടുത്തുള്ള വീട്ടിലാണ് മൂവരും താമസിച്ചിരുന്നത്. ഇതിനിടയിൽ പ്രകോപനമൊന്നുമില്ലാതെ പട്ടാപ്പകൽ വിശ്രമിക്കുകയായിരുന്ന സഹോദരിയെയും ഇരുമ്പ് വടി കൊണ്ട് ക്രൂരമായി മർദ്ദിച്ച് പരിക്കേൽപ്പിച്ച ശേഷം സഹോദരൻ ഡെന്നിസ് പോലിസ് സ്റ്റേഷനിലെത്തി കീഴടങ്ങി. പരിക്കേറ്റ ജോസഫ് ദേർളക്കട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മരുന്നുകളോട് പ്രതികരിക്കാത്തതിനെ തുടർന്ന് അദ്ദേഹം ഗുരുതരാവസ്ഥയിലായിരുന്നു ആഗസ്റ്റ് 28ന് മരണത്തിന് കീഴടങ്ങി.

keyword : the78-years-oldmandiedinacustody