പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട് പടന്നയിലെ ഒരു പത്രപ്രവർത്തകന്റെ പത്ത് ചോദ്യങ്ങൾ വൈറലാകുന്നു


കാസറഗോഡ്: ജനുവരി 05.2019. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ കോടതി വിധിക്കെതിരെ ദേശിയ നിലപാടിനെതിരായി കേരളത്തിലെ കോൺഗ്രസ്സ് എടുത്ത നിലപാട് ചർച്ചയായ സാഹചര്യത്തിൽ മുതിർന്ന പത്ര പ്രവർത്തകൻ ജലീൽ പടന്നയുടെ ഫെയിസ് ബുക്ക് പോസ്റ്റ് വൈറലാകുന്നു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട് പടന്നയിലെ ഒരു പത്രവർത്തകന്റെ പത്ത് ചോദ്യങ്ങൾ;

ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് ശ്രീ.രമേശ് ചെന്നിത്തലയോടാണ്. 

നിലവിലെ സാമൂഹിക സാഹചര്യത്തിൽ അരക്ഷിതബോധം പിടികൂടിയ ഒരു സാധാരണ പൗരന്റെപത്ത് സംശയങ്ങൾ (ചോദ്യങ്ങൾ). വളച്ച് കെട്ടാതെയുള്ള  ലളിതമായ വിശദീകരണമാണ് പ്രതീക്ഷിക്കുന്നത്.

1) ശബരിമല വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനായി ശ്രമിച്ച് കൊണ്ടിരിക്കുന്നത് സർക്കാരാണോ ബി.ജെ.പിയാണോ ?

2) ശബരിമല സ്ത്രീ പ്രവേശന കാര്യത്തിൽ നിങ്ങളുടെ നിലപാട് എന്താണ് ?

3) സുപ്രിം കോടതി വിധിയോട് സർക്കാർ എന്ത് സമീപനമായിരുന്നു സ്വീകരിക്കേണ്ടിയിരുന്നത് ?

4) ഈ വിഷയത്തിൽ സർക്കാറിനെ നിരന്തരം വിമർശിക്കുമ്പോഴും എന്തുകൊണ്ട് ബി.ജെ.പിയുടെ രാഷ്ട്രീയ കാപട്യത്തെ തുറന്ന് കാട്ടാൻ മടിക്കുന്നു ?

5) ഹർത്താലിന്റെ മറവിൽ നടന്ന വ്യാപകമായ അക്രമസംഭവങ്ങളുടെ ഉത്തരവാദിത്വം ബി.ജെ.പി ക്കോ സർക്കാറിനോ ?

6) പമ്പയിൽ പോലീസ് ആക്ഷൻ വിളിച്ച് വരുത്തി, അതിലൂടെ രാഷ്ട്രീയ നേട്ടം കൊയ്യാമെന്നുള്ള ബി.ജെ.പിയുടെ ദുഷ്ടലാക്കായിരുന്നു അവിടെ നടന്ന നാമജപ സമര നാടകം എന്ന അഭിപ്രായം നിങ്ങൾക്കുണ്ടോ ?

7) സന്നിധാനത്തും പമ്പയിലും ആർ.എസ്സ്.എസ്സ് ക്രിമിനലുകൾ അഴിഞ്ഞാടിയപ്പോഴും, പോലീസ് ആക്ഷൻ അനുവദിക്കാതിരുന്ന ആഭ്യന്തര വകുപ്പിന്റെ നടപടിയെ എങ്ങിനെ വിലയിരുത്തുന്നു ?

8 ) മഹാപ്രളയത്തെ അതിജയിച്ച  കേരളം, സംഘ് ഭീകരതയേയും അതിജയിക്കും എന്ന് തുറന്ന് പറയാൻ തയ്യാറുണ്ടോ ? 

9) മൃദു ഹിന്ദുത്വ സമീപനം രാഷ്ട്രീയ നേട്ടമമുണ്ടാക്കും എന്ന് കരുതുന്നുണ്ടോ ?  എങ്കിൽ തിരിച്ചടി ഭയക്കാതെയും സർക്കാർ സ്വീകരിച്ച സമീപനമാണ് സത്യസന്ധവും പുരോഗമനപരവും എന്ന് സമ്മതിക്കേണ്ടി വരില്ലെ ?!

10) അങ്ങയുടെ സഹപ്രവർത്തകനും എം.പി.യുമായ ഡോ: ശശി തരൂർ എഴുതിയ 'WHY I AM A HINDU' എന്ന പുസ്തകം വായിച്ചിട്ടുണ്ടോ ?

(ജലീൽ പടന്ന)

kerala, news, Ten questions of journalist goes viral.