ബന്തിയോട്ട് വീടിന് കല്ലേറ്; പരാതി നൽകി

കുമ്പള ജനുവരി 08.2018 ● ബന്തിയോട്ട് വീടിന് നേരെ കല്ലേറ്. ഇച്ചിലങ്കോട് തലക്കിയിലെ നാരായണ ഷെട്ടിയുടെ വീടിനു നേരെയാണ് ഞായറാഴ്ച രാത്രി കല്ലേറുണ്ടായത്. വീടിന്റെ ജനൽ ഗ്ലാസുകൾ കല്ലേറിൽ തകർന്നു. ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോൾ പത്തോളം പേർ ഓടിപ്പോകുന്നത് കണ്ടതായി വീട്ടുകാർ കുമ്പള പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

stone pelting