ബദിയഡുക്കയിൽ പെട്രോൾ പമ്പിൽ നിന്നും മോഷണം പോയ അലമാര തോട്ടിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.


ബദിയഡുക്ക : ജനുവരി 18 , 2019 ബദിയദ്‌ക ബീജന്തടുക്കയിലെ സ്വകാര്യ പെട്രോൾ പമ്പിൽ നിന്നും പത്തുദിവസങ്ങൾക്കു മുമ്പ് മോഷണം പോയ അലമാര പുഴയിൽ കണ്ടെത്തിയത്. കഴിഞ്ഞ ജനുവരി അഞ്ചിന്നാണ് മൂസ ബി ചെർക്കളയുടെ ഉടമസ്ഥതയിലുള്ള ബീജന്തടുക്കയിലെ ഭാരത് പെട്രോളിന്റെ  പെട്രോൾ പമ്പിൽ നിന്നും പൂട്ട് പൊളിച്ച്  28000 രൂപയും അലമാരയും മോഷണം പോയത്.സംഭവം ബദിയടുക്ക പോലീസ് അന്വേഷിച്ചുവരുന്നതിനിടയിലാണ് സ്വർഗയിൽ പാലത്തിനടുത്തുള്ള തടയണയുടെ ചുവട്ടിൽ അലമാര കണ്ടത്. തടയണയിൽ വെള്ളം കുറവായതിനാൽ ഇതുവഴി വന്ന കർഷകരുടെ ശ്രദ്ധയിൽ പെടുകയും ഇവർ പോലീസിൽ അറിയിക്കുകയുമായിരുന്നു.
keywords : badiyadka, beejanthadka, cubboard,petrol pumb,stolen,alamara