കുമ്പളയിൽ വസ്ത്രവ്യാപാര സ്ഥാപനങ്ങളിൽ മോഷണം പതിവാകുന്നു ; ആശങ്കയോടെ വ്യാപാരികൾ.

     കുമ്പള : ജനുവരി 21 2019 കുമ്പളയിലെ വസ്ത്രവ്യാപാര സ്ഥാപനങ്ങളിൽ പർദ്ധയുടെ മറവിൽ മോഷണം നടത്തുന്നത് തുടർക്കഥയായതോടെ വ്യാപാരികൾ ആശങ്കയിൽ.
    കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ മൂന്നാം തവണയാണ് പട്ടാപ്പകൽ വിലപിടിപ്പുള്ള വസ്ത്രങ്ങൾ കവരുന്നത്. പർദ്ധയും, മുഖംമൂടിയുമണിഞ്ഞ് കടയിലെത്തുന്ന സ്ത്രീകൾ സെയിൽസിനിടയിൽ വസ്ത്രങ്ങൾ പർദ്ധയുടെ അകത്താക്കിയാണ് മോഷണം നടത്തുന്നത്. രണ്ടോ മൂന്നോ സ്ത്രീകൾ ഒന്നിച്ചെത്തുകയും ഒരു സ്ത്രീ വസ്ത്രങ്ങൾ എടുത്ത് മാറ്റി ഉടമയോട് വിലപേശുകയും ചെയ്യും. മറ്റു സ്ത്രീകളാകട്ടെ ഇതിനിടയിൽ വസ്ത്രങ്ങൾ അടിച്ചു മാറ്റുകയും ചെയ്യും.
      മൂന്ന് ദിവസം മുമ്പ് കുമ്പള മീപ്പിരി സെന്ററിലെ ' ഐ മിസ് ' എന്ന വസ്ത്രവ്യാപാര സ്ഥാപനത്തിലാണ് വില കൂടിയ 4 ടോപ്പുകൾ കവർന്നത് കടയിൽ കയറിയ സ്ത്രീകൾ ഒരുപാട് വസ്ത്രങ്ങൾ വിലിച്ചിട്ട് നോക്കിയതിന് ശേഷം പിന്നെ വരാമെന്ന് പറഞ്ഞ് പോയപ്പോഴാണ് വസ്ത്രങ്ങൾ കവർന്ന വിവരം കട ഉടമ അറിയുന്നത്. ഉടനെ സി. സി. ടി.വി പരിശോധിച്ചപ്പോൾ സ്ത്രീകൾ മോഷണം നടത്തുന്നതിന്റെ ദൃശ്യങ്ങൾ കാണുകയും ചെയ്തു. മുഖം മറച്ചിരിക്കുന്നതിനാൽ പരാതി നൽകാൻ കഴിയുന്നില്ലെന്ന് വ്യാപാരികൾ പറയുന്നു.
   മുന്ന് മാസം മുമ്പ് കുമ്പളയിൽ മുന്നോളം കടകളിൽ ഒരേ സമയം സമാനമായ രീതിയിൽ മോഷണം നടന്നിരുന്നു. മലയാളവും കന്നടയും കലർന്ന ഭാഷയിലാണ് സ്ത്രീകൾ സംസാരിച്ചിരുന്നതെന്ന് വ്യാപാരികൾ പറയുന്നു. മോഷണം വർദ്ധിച്ചതോടെ എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയാണ് വസ്ത്ര വ്യാപാരികൾ.

ഫോട്ടോ അടിക്കുറിപ്പ് : മോഷണം നടന്ന കടയിലെ സി. സി. ടി. വി യിൽ പതിഞ്ഞ സ്ത്രീകളുടെ ചിത്രം.
keyword : stealingattextilesinKumbakincreasedmerchantsanxious