സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ ജില്ലാ ഭാരവാഹികളെ തെരെഞ്ഞെടുത്തു


കുമ്പള:ജനുവരി 14.2019: "വെല്ലുവിളികളെ അതിജയിക്കാം, സിവിൽ സർവ്വീസിനെ വീണ്ടെടുക്കാം" എന്ന പ്രമേയവുമായി കുമ്പള പി ബി അബ്ദുൽ റസാഖ് നഗറിൽ രണ്ട് ദിവസങ്ങളിലായി നടന്ന സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ ജില്ലാ സമ്മേളനം സമാപിച്ചു. സമാപന സമ്മേളനം മുസ്ലിംലീഗ് ജില്ലാ ജന.സെക്രട്ടറി എ.അബ്ദുൽ റഹ്‌മാൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്: അഷ്‌റഫലി ചേരങ്കൈ അദ്ധ്യക്ഷത വഹിച്ചു.

സാമ്പത്തിക സംവരണം നടപ്പിലാക്കാനുള്ള കേന്ദ്ര സർക്കാരിന്റെയും , കെ.എ എസി ലെ സംവരണം ഇല്ലാതാക്കുന്ന കേരള  സർക്കാരിന്റെയും നീക്കങ്ങൾ സാമൂഹ്യനീതിയെ അട്ടിമറിക്കുമെന്നും ഇതിനെതിരെ യോജിച്ച പ്രക്ഷോഭങ്ങൾക്ക്  തയ്യാറാവണമെന്നും സമ്മേളനം ആഹ്വാനം ചെയ്തു. ജന.സെക്രട്ടറി കെ എൻ പി മുഹമ്മദലി വാർഷിക റിപ്പോർട്ടും ട്രഷറർ അബ്ദുൽ റഹ്‌മാൻ നെല്ലിക്കട്ട വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ്‌ നാസർ നങ്ങാരത്ത്, ഒ എം ഷഫീഖ്, ടി.കെ അൻവർ,നൗഫൽ നെക്രാജെ,ഇബ്രാഹിം കെ.കെ,ഷെബിൻ ഫാരിസ്,സാദിഖ് എം, അബ്ദുൽ ജലീൽ പെർള, അഷ്‌റഫ്‌ കല്ലിങ്കാൽ പ്രസംഗിച്ചു. എസ്.ഇ.യു സംസ്ഥാന പ്രസിഡന്റ്‌ എ.എം അബൂബക്കർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മുസ്തഫ കെ.എ സ്വാഗതവും മജീദ് കൊപ്പള നന്ദിയും പറഞ്ഞു.

ഭാരവാഹികളായി താഴെ പറയുന്നവരെ തെരെഞ്ഞെടുത്തു 

ടി.സലീം(പ്രസിഡണ്ട് ) അബ്ദുൽ റഹ്‌മാൻ നെല്ലിക്കട്ട (ജന.സെക്രട്ടറി ), പി സിയാദ് (ട്രഷറർ), കെ.എൻ.പി .മുഹമ്മദലി,അഷ്‌റഫലി ചേരങ്കൈ, ഇ.എ ആസിയമ്മ (വൈസ് പ്രസിഡണ്ട് )അബ്ബാസ് കുളങ്ങര, മുസ്തഫ ഒടയഞ്ചാൽ,

കെ.എ റാഷിദ (ജോ: സെക്രട്ടറി)


key words : seu,state employees union, district conference, office bearers,kumbala


സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ ജില്ലാ ഭാരവാഹികളെ തെരെഞ്ഞെടുത്തു