ശബരിമലയിൽ യുവതികൾ കയറിയ സംഭവം; സംഘ് പരിവാർ പ്രവർത്തകർ കറന്തക്കാട് ദേശീയപാത ഉപരോധിക്കുന്നു; ഗതാഗതം തടസ്സപ്പെട്ടു; ഉന്നത പോലീസ് സംഘം സ്ഥലത്തെത്തി


കാസറഗോഡ് ജനുവരി 02.2019 ●  ശബരിമല സന്നിധാനത്ത് യുവതികൾ പ്രവേശിച്ചതിൽ പ്രതിഷേധിച്ച് കറന്തക്കാട് ബി.ജെ.പി സംഘ് പരിവാർ പ്രവർത്തകർ ദേശീയ പാതയിൽ റോഡ് ഉപരോധിക്കുന്നു. പതിനൊന്നരയോടെയാണ് സ്ത്രീകളടക്കുള്ള ഇരുനൂറിലധികം വരുന്ന പ്രവർത്തകൾ ദേശീയ പാതയിൽ കത്തിയിരുന്ന് ഉപരോധം ആരംഭിച്ചത്. കറന്തക്കാട് വഴിയുള്ള വാഹന ഗതാഗതം തടസ്സപ്പെട്ടു. എ എസ് പി അടക്കമുള്ള ഉയർന്ന പോലീസ് ഉദ്യോഗസ്തർ സ്ഥലത്തെത്തിയിട്ടുണ്ട്.

ഇന്ന് പുലർച്ചെ അമ്പതിൽ താഴെ പ്രായമുള്ള രണ്ട് സ്ത്രീകൾ മലകയറിയതായി മുഖ്യമന്ത്രി സ്ഥിരീകരിച്ചിരുന്നു. നേരത്തെ ശബരിയയിൽ യുവതി പ്രവേശനത്തിന് സർക്കാർ ഒത്താശ ചെയ്തെന്ന് ആരോപിച്ച് ബി.ജെ.പി സംഘ് പരിവാർ നേതാക്കളും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സർക്കാറിനെ നിശിതമായി വിമർശിച്ചിരുന്നു.

shabarimala-issue-kasaragod-road-blocked-by-sangh-activist,