ശമ്പള പരിഷ്കരണ കമ്മീഷനെ ഉടൻ നിയമിക്കണം: എസ്.ഇ.യുകുമ്പള:ജനുവരി 12.2018 ●: സംസ്ഥാന ജീവനക്കാർക്ക് 2019 ജൂലൈ മുതൽ ലഭ്യമാകേണ്ട ശമ്പള പരിഷ്‌കരണം യാഥാർത്ഥ്യമാക്കുന്നതിനായി പതിനൊന്നാം ശമ്പളക്കമ്മീഷനെ ഉടൻ നിയമിക്കണമെന്ന് സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. 

അടിക്കടിയുണ്ടാവുന്ന വിലവർദ്ധനവു മൂലം ജീവിതം താളം തെറ്റുന്ന ജീവനക്കാർക്ക് ശമ്പള പരിഷ്കരണം വൈകിപ്പിക്കുകയും സമയബന്ധിതമായി അനുവദിക്കേണ്ട ക്ഷാമബത്ത നൽകാതിരിക്കുകയും ചെയ്യുന്ന സർക്കാർ നടപടി കടുത്ത അസംതൃപ്തിക്ക് കാരണമായിട്ടുണ്ട്. ജീവനക്കാരുടെ അവകാശങ്ങള്‍ നിരന്തരമായി അവഗണിക്കുകയും സാലറി ചലഞ്ച് ഉൾപ്പെടെ അടിച്ചേൽപ്പിച്ച് ദുരിതത്തിലാക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ യോജിച്ച പ്രക്ഷോഭത്തിന് തയ്യാറാകണമെന്ന് ജില്ലാ സമ്മേളനം ആഹ്വാനം ചെയ്തു.

ജില്ലാ ലീഗ് പ്രസിഡണ്ട് എം.സി.ഖമറുദ്ദീൻ ഉദ്ഘാടനം ചെയ്തു. എസ്.ഇ.യു. പ്രസി. ഒ.എം. ഷഫീഖ് അദ്ധ്യക്ഷത വഹിച്ചു. എസ്.ഇ. യു. സംസ്ഥാന പ്രസി. എ.എം. അബൂബക്കര്‍ മുഖ്യപ്രഭാഷണം നടത്തി. 

മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി മൂസ ബി ചെർക്കള, മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി എം. അബ്ബാസ്, മുളിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് ബെള്ളിപ്പാടി, കുമ്പള ഗ്രാമ പഞ്ചായത്തംഗങ്ങളായ ബി.എൻ.മുഹമ്മദലി, എ.കെ.ആരിഫ്, മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് ട്രഷറർ ടി.എം.ശുഹൈബ് ,

എം.എസ്.എഫ് ജില്ലാ ട്രഷറർ ഇർഷാദ് മൊഗ്രാൽ പ്രസംഗിച്ചു.
ജന. സെക്രട്ടറി മുഹമ്മദലി കെ.എൻ.പി സ്വാഗതം പറഞ്ഞു. 

തുടര്‍ന്ന് നടന്ന യാത്രയയപ്പ് സംഗമത്തിൽ സർവ്വീസിൽ നിന്ന്‌ വിരമിക്കുന്ന അബ്ദുൽ റഹ്മാൻ മൊഗ്രാലിന് യാത്രയയപ്പ് നൽകി. എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സിയാദ് പി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി.ബഷീർ ഉപഹാര സമർപ്പണം നടത്തി. ഗഫൂർ ദേളി, ടി.കെ.അൻവർ, നൗഫൽ നെക്രാജെ, ഖാദർ പാലോത്ത്, സി.എച്ച് ഖാദർ പ്രസംഗിച്ചു. ജില്ലാ ട്രഷറര്‍. അബ്ദുൽ റഹ് മാൻ നെല്ലിക്കട്ട സ്വാഗതവും ഷാക്കിർ എൻ നന്ദിയും പറഞ്ഞു തുടർന്ന്, "വെല്ലുവിളികളെ അതിജയിക്കാം; സിവിൽ സർവീസിനെ വീണ്ടെടുക്കാം" എന്ന വിഷയത്തില്‍ നടന്ന സെമിനാറിൽ എസ്.ഇ.യു. സംസ്ഥാന വൈസ് പ്രസിഡണ്ട് നാസര്‍ നങ്ങാരത്ത് വിഷയം അവതരിപ്പിച്ചു. സലീം.ടി അദ്ധ്യക്ഷത വഹിച്ചു. ബുഷ്റ.ടി സ്വാഗതവും ആസ്യമ്മ ഇ.എ നന്ദിയും പറഞ്ഞു

key words : seu kumbala pay revision committee district meeting