നീർച്ചാലിൽ ഹർത്താൽ അനുകൂലികളുടെ മാർഗ്ഗ തടസ്സത്തിൽ തട്ടി സ്‌കൂട്ടർ മറിഞ്ഞു; യാത്രക്കാരായ ദമ്പതികൾക്ക് ഗുരുതരം


ബദിയഡുക്ക:  ജനുവരി 03.2019. ബദിയഡുക്ക കുമ്പള സംസ്ഥാന പാതയിൽ ഹർത്താൽ അനുകൂലികൾ റോഡിന് കുറുകെയിട്ട തടസ്സങ്ങളിൽ തട്ടി സ്കൂട്ടർ മറിഞ്ഞു. യാത്രക്കാരായ ഭാര്യാ ഭർത്താക്കൻമാർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെയാണ് സംഭവം. കന്യപ്പാടി സ്വദേശി ഐത്തപ്പ (48) ഭാര്യ സുശീല (36) എന്നിവർക്കാണ് പരിക്കേറ്റത്. 

പുലർച്ചെ കുമ്പളയിലേക്ക് പുറപ്പെട്ട ഇയാൾക്ക് മങ്ങിയ വെളിച്ചത്തിൽ റോഡിലെ തടസ്സങ്ങൾ കാണാൻ കഴിഞ്ഞില്ല. സ്കൂട്ടർ റോഡിന് കുറുകെ കൂട്ടിയിട്ട പാറക്കല്ലുകളിൽ തട്ടി മറിഞ്ഞു. പരിക്കേറ്റ് റോഡിൽ വീണ ഇവരെ നാട്ടുകാർ കുമ്പള സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും പരുക്ക് ശരുതരമായതിനാൽ മംഗളുറു ആശുപത്രിയിലേക്ക് മാറ്റി.

badiyadukka, kasaragod, kerala, news, jhl builders ad, Scooter accident in Neerchal; couples injured.