ജനകീയ എം.എൽ.എയുടെ സ്മരണയിൽ കുട്ടികൾക്കിനി ബസ്സ് യാത്ര


കുമ്പള: ജനുവരി 02.2019. മഞ്ചേശ്വരത്തിന്റെ ജനകീയ എം.എൽ.എ പി.ബി.അബ്ദുൾ റസാഖിന്റെ ദീപ്തസ്മരണയിൽ ആരിക്കാടിയിലെ കുട്ടികൾക്ക് ആഹ്ലാദാരവങ്ങളോടെ സ്ക്കൂൾ ബസ്സിൽ ഇനി യാത്ര. എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് ആരിക്കാടി ജി.എം.എൽ.പി.സ്കൂളിന് അനുവദിച്ച ബസ്സിന്റെ ഉദ്ഘാടനവും അബ്ദുൾ റസാഖ് അനുസ്മരണവും പുതുവത്സരദിനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീർ നിർവഹിച്ചു.

കുമ്പള ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻറിങ്ങ് കമ്മറ്റി ചെയർമാൻ എ.കെ.ആരിഫ് അധ്യക്ഷനായിരുന്നു. എസ്. എസ്. എ ധനസഹായത്തോടെ നിർമ്മിച്ച കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് കെ.എൽ.പുണ്ഡരികാക്ഷ നിർവഹിച്ചു. 

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ താഹിറ യൂസഫ്, ഗ്രാമ പഞ്ചായത്തംഗം സൈനബ.എം, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ദിനേശ.കെ, ബി.പി.ഒ വിജയകുമാർ.പി, എം അബ്ബാസ്, അഷറഫ് കൊടിയമ്മ, മൊയ്തീൻ കെ.എം, കമലാക്ഷൻ കെ, പി കെ മുസ്തഫ, കെ പി മുനീർ,ബി എ റഹ്മാൻ , സത്താർ ആരിക്കാടി, മുഹമ്മദ് ആന ബാഗിലു, ഹമീദ് സ്റ്റോർ, അനിൽ കുമാർ, ,എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ പി.മുരളീധരൻ സ്വാഗതവും കുഞ്ഞികൃഷ്ണൻ.ഇ നന്ദിയും പറഞ്ഞു.

kumbla, kasaragod, kerala, news, topgrade-ad, School bus allowed for Arikkady GMLP school from MLA fund.