“ബച്ചാവോ ഉപ്പള റെയിൽവേ സ്റ്റേഷൻ” അനിശ്ചിത കാല സത്യാഗ്രഹം ഒമ്പതാം ദിനം കൊണ്ടേവൂര്‍ മഠാധിപതി ഉദ്ഘാടനം ചെയ്തു

ഉപ്പള ജനുവരി 10.2018 ● ഉപ്പള റെയില്‍വേ സ്റ്റേഷനോടുള്ള റെയില്‍വേ അധികൃതരുടെ നിരന്തരമായ അവഗണനക്കെതിരെയും അടച്ചു പൂട്ടല്‍ ഭീഷണിക്കെതിരെയും ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ (എച്ച്.ആര്‍.പി.എം) മഞ്ചേശ്വരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന് വരുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരം ഒമ്പത് ദിവസം പിന്നിട്ടു.

മഞ്ചേശ്വരം താലൂക്ക് ആസ്ഥാനവും മംഗല്‍പ്പാടി, പൈവളികെ, മീഞ്ച പഞ്ചായത്തിലെ ഒന്നേ മുക്കാല്‍ ലക്ഷത്തിലധികം വരുന്ന ജനങ്ങളുടെ യാത്രാകേന്ദ്രവുമാണ് ഉപ്പള. നേത്രാവതി, മാവേലി, ഏറനാട്, പരശുറാം എക്സ്പ്രസുകള്‍ക്ക് ഉപ്പളയില്‍ സ്റ്റോപ്പ് അനുവദിക്കുക, ഉപ്പള ടൗണിനെ തീരദേശ പ്രദേശമായ മണിമുണ്ടയുമായി ബന്ധിപ്പിക്കാനായുള്ള മേൽപാലം നിര്‍മ്മിക്കുക, റിസർവേഷൻ കൗണ്ടർ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അനിശ്ചിത കാല സത്യാഗ്രഹം.

ഒമ്പതാം ദിവസമായ ഇന്ന് സത്യാഗ്രഹം കൊണ്ടേവൂര്‍ മഠാധിപതി ശ്രീ ശ്രീ ശ്രീ യോഗാനന്ത സരസ്വതി സ്വാമി ഉദ്ഘാടനം ചെയ്തു. സമര സമിതി ചെയര്‍മാന്‍ കെ.എഫ് ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു. ഗോള്‍ഡന്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു. മുന്‍കാല ആക്ഷന്‍ കമ്മിറ്റി ചെയര്‍മാനും മംഗല്‍പ്പാടി പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ട് കൂടിയായിരുന്ന ആള്‍വായി മൂസ ഹാജി മുഖ്യാതിഥിയായിരുന്നു. ജില്ലാ സെക്രട്ടറി കെ.ബി മുഹമ്മദ്‌ കുഞ്ഞി, ബി അഷ്റഫ്, രാഘവ ചേരാല്‍, മഹ്മൂദ് കൈക്കമ്പ, ബി.സി.കുമാരൻ, രമണന്‍ മാസ്റ്റര്‍, മഹ്മൂദ് സീഗന്‍റടി, എം.കെ അലി മാസ്റ്റര്‍, അസീം മണിമുണ്ട, രമണന്‍ മാസ്റ്റര്‍, അബു തമാം, ബി.എം മുസ്തഫ, ശരീഫ് മുഗു, മജീദ് പച്ചമ്പള, വിജയൻ ശൃംഗാർ, ശശികാന്ത്, ഉഷ എം.എസ്, അബൂബക്കര്‍ കൊട്ടാരം, കരീം പൂന, ഹംസ ഹിദായത്ത് നഗര്‍, ഇബ്രാഹിം മുഅ്മിന്‍, എന്നിവർ സംബന്ധിച്ചു. ഹമീദ് കോസ്മോസ് നന്ദി പറഞ്ഞു.

railway-station, uppala, bachao,save-uppala-railway-station-satyagraha