ജില്ലയിൽ റിപ്പബ്ലിക് ദിനാഘോഷം ; കാസറഗോധ് മന്ത്രി ഇ ചന്ദ്രശേഖരൻ അഭിവാദ്യം സ്വീകരിച്ചു


കാസര്‍കോട്, ജനുവരി 26.2019 ●കാസര്‍കോട് വിദ്യാനഗര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന റിപ്പബ്ലിക് ദിന പരേഡില്‍ റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ അഭിവാദ്യം സ്വീകരിച്ചു. രാവിലെ എട്ടിനാണ് പരിപാടികള്‍ ആരംഭിച്ചത്. മന്ത്രി ദേശീയ പതാക ഉയര്‍ത്തി പരേഡില്‍ സല്യൂട്ട് സ്വീകരിച്ചു. പരേഡില്‍ വിവിധ പോലീസ് യൂണിറ്റുകളും, എക്സൈസ്, സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍, എന്‍സിസി, റെഡ്ക്രോസ്, സ്‌കൗട്ട് ആന്റ് ഗൈഡ്സ്, എന്‍എസ്എസ് തുടങ്ങിയവയുടെ പ്ലറ്റൂണുകളും അണിനിരന്നു. തുടര്‍ന്ന് വിവിധ സാംസ്‌കാരിക പരിപാടികള്‍ നടന്നു. സ്വാതന്ത്ര്യ സമരസേനാനികള്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ പരിപാടികളില്‍ സംബന്ധിച്ചു. ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരും പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാരും സ്‌കൂള്‍, കോളജ് അധ്യാപകരും ജീവനക്കാരും പരിപാടിയില്‍ പങ്കെടുത്തു. ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടായിരുന്നു ആഘോഷിച്ചത് വിവിധ ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും റിപ്പബ്ളിക് ദിനാഘോഷം സംഘടിപ്പിച്ചു.
keyword :republiddaycelebrationithedistrict-MinisterEChandrasekharanwelcomedthegathering-kasaragod