മംഗളൂരുവിലെ രാകേഷ് വധം; മുഖ്യപ്രതി സുനിൽ അടക്കം 3 പേർ പിടിയിൽ


മംഗളുരു ജനുവരി 07.2018 ● മംഗളൂരുവിലെ രാകേഷ് വധംവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി സുനിൽ അടക്കം 3 പേർ പിടിയിലായി. പഞ്ചിമൊഗറു മഞ്ചൊട്ടിയിലെ സുനിലിനെക്കൂടാതെ കൊടിക്കൽ സ്വദേശി ചോട്ടു എന്ന പ്രവീൺ പൂജാരി (23) സുങ്കത കട്ട കൽബാവിയിലെ അഭി എന്ന പ്രീതം (24) എന്നിവരെയാണ് കാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. 

ഇക്കഴിഞ്ഞ രണ്ടാം തീയതി രാത്രിയാണ് മംഗളൂരുവിൽ ഒരു എഞ്ചിനീയറിംഗ് കടയിൽ തൊഴിലാളിയായിരുന്ന രാകേഷ് കൊല്ലപ്പെടുന്നത്. സനിലിന്റെ സഹോദരിയുമായുള്ള പ്രണയ ബന്ധവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലയിലെത്തിയത്.

പ്രതികൾ മൂന്ന് പേരും സുഹൃത്തുകളാണ്. ഒന്നാം പ്രതി സുനിലിന്റെ പേരിൽ ബജ്പെ പോലീസ് സ്റ്റേഷനിൽ വേറെയും കേസ് നിലവിലുണ്ട്. പ്രവീണും സ്ഥിരം കുറ്റവാളിയാണ്, കൊലപാതക ശ്രമത്തിനും കഞ്ചാവ് കടത്തിനും ഇയാളുടെ പേരിൽ വേറെയും കേസുണ്ട്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.  

rakesh-murder-case-three-arrest