മൊഗ്രാലിൽ കടവിൽ റെയ്ഡ്; മണൽ പിടിച്ചെടുത്തു


കുമ്പള: ജനുവരി 22 ,2019 മൊഗ്രാലിലെ അനധികൃത കടവിൽ പൊലീസ്  റെയ്ഡ്  ചെയ്ത് മണൽ പിടിച്ചെടുത്തു. കടവ്  ജെസിബി ഉപയോഗിച്ച്  തകർത്തു. പുഴയിൽ നിന്നും അനധികൃതമായി എടുത്ത് കൂട്ടിയിട്ട മണൽ ടിപ്പർ  ലോറിയിൽ നിറച്ച് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. മണലെടുപ്പ് തുടർന്നാൽ നടപടികൾ സ്വീകരിക്കുമെന്ന് ഉടമയെ താക്കീത് ചെയ്യുകയും നോട്ടീസ് നൽകുകയും ചെയ്തു.

പടം : മൊഗ്രാലിൽ നിന്ന് പിടികൂടിയ മണൽ പൊലീസ്  ജെ സി ബി ഉപയോഗിച്ച്  ടിപ്പറിൽ കയറ്റുന്നു.
keyword : raidatmogralkadav-sanddetained