കുമ്പള, ജനുവരി 31.2019 ●kumblavartha.com കുമ്പളയിൽ അനധികൃത കടവുകളിൽ പൊലീസ് റെയ്ഡ്. രണ്ട് ടിപ്പർ ലോറികൾ പിടിച്ചെടുത്തു. അഞ്ചു പേർ അറസ്റ്റിൽ.
ആരിക്കാടിയിലും ഉളുവാറിലും ഷിറിയ പുഴയോരത്തെ അനധികൃത കടവുകളിലാണ് വ്യാഴാഴ്ച പുലർച്ചെ കുമ്പള പൊലീസിന്റെ നേതൃത്വത്തിൽ റെയ്ഡ് നടത്തിയത്. ജില്ല കളക്ടറുടെ നിർദേശപ്രകാരമായിരുന്നു റെയ്ഡ്. അബ്ദുൽ നഷീദ് (25), അഷ്റഫ് (29), കല്ലുബിൻ (30), ഉമർ ഫാറൂഖ് (39), മുഹമ്മദ് ഇർഷാദ്(29) എന്നിവരാണ് അറസ്റ്റിലായത്. എസ് ഐ ടി വി അശോകന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
keyword :raid-illegeldept-kumbla-arrested-2tipperlorries-5people