രാഹുല്‍ജിയുടെ യു എ ഇ സന്ദര്‍ശനം അവിസ്മരണീയമാക്കാന്‍ ഒരുങ്ങി പ്രവാസലോകം


ദുബായ് - കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ യു എ ഇ സന്ദര്‍ശനം അവിസ്മരണീയമാക്കാന്‍ പ്രവാസലോകത്തോടൊപ്പം കെ എം സി സിയും ഒരുങ്ങി കഴിഞ്ഞു നിരന്തരം അസഹിഷ്ണുതകള്‍ സൃഷ്ടിച്ചുകൊണ്ട് മനുഷ്യരെ മതത്തിന്‍റെ പേരിലും ന്യൂനപക്ഷ-ഭൂരിപക്ഷ ചേരിതിരിവിന്‍റെ പേരിലും പരസ്പരം ഭിന്നിപ്പിക്കുന്ന ഫാസിസഭരണത്തില്‍ പൊറുതിമുട്ടിയ ജനത്തിന്‍റെ പുതിയ പ്രതീക്ഷകളാണ് രാഹുല്‍ജി.

വന്‍ അഴിമതികളിലൂടെ രാജ്യസംബത്ത് കൊള്ളയടിക്കുകയും നോട്ടുനിരോധനം പോലെയുള്ള മണ്ടന്‍ തീരുമാനങ്ങളിലൂടെ രാജ്യവളര്‍ച്ചയെ മുരടിപ്പിക്കുകയും നീതിന്യായ വ്യവസ്ഥകളേയും പരമോന്നത പീഢങ്ങളേപ്പോലും വിലയ്ക്കെടുക്കുകയും പാവപ്പെട്ട കര്‍ഷകരുടേയും പാവപ്പെട്ടവരും സാധാരണക്കാരുമായ ജനവിഭാഗത്തെയും നിത്യദുരിതത്തിലേക്ക് തള്ളിവിടുകയും വംബന്‍ കോര്‍പ്പറേറ്റുകളുടെ കീശവീര്‍പ്പിക്കാന്‍ വേണ്ടിമാത്രം ഭരണം നടത്തുകയും ചെയ്യുന്ന കോര്‍പ്പറേറ്റ് കിരാത ഭരണത്തില്‍ നിന്നുള്ള മോചനമാണ് രാഹുലിലൂടെ മതേതര ഇന്ത്യ സ്വപ്നം കാണുന്നത്.

മതേതര- ജനാധിപത്യ ഭരണം കാംക്ഷിക്കുന്ന ശരാശരി ഇന്ത്യന്‍ ജനതയുടെ ആവിശ്യവും ആവേശവുമായി രാഹുല്‍ ഗാന്ധി എന്ന നേതാവ് വളര്‍ന്നു കഴിഞ്ഞത് ശുഭപ്രതീക്ഷ നല്‍കുന്നതാണ്.

നാലു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു ഫലം നല്‍കിയ ഊര്‍ജ്ജവും ആത്മവിശ്വാസവുമായാണ് ഇന്ത്യൻ പ്രവാസികലെ കൂടി കാണാൻ രാഹുല്‍ ഗാന്ധി യു ഇ എ ഇ പര്യടനം നടത്തുന്നത്. ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യക്കാരായ പ്രവാസികളെ അദ്ദേഹം അഭിസംബോധന ചെയ്യും 

സംഗമത്തെ ചരിത്രം സംഭവമാകാൻ കെ എം സി സിയുടെ കേന്ദ്ര സംസ്ഥാന ജിലാ മണ്ഡലം പഞ്ചായത്ത് മുനിസിപ്പൽ കമ്മിറ്റികൾ രംഗത്തിറങ്ങി കഴിഞ്ഞു ഹൈടെക് പ്രചരണമുള്‍പ്പടെ വിവിധ പ്രചാരണ പരിപാടികളാണ്‌ നടത്തിക്കൊണ്ടിരിക്കുന്നത് യു എ ഇ യുടെ വിവിധ ഭാഗങ്ങളിൽ നിന്ന് സൗജന്യ ബസ് സർവീസ് സംഘടക സമിതി ഏർപ്പെടുത്തിയിട്ടുണ്ട്

ജില്ലാ ഭാരവാഹികളുടെ യോഗത്തിൽ ആക്ടിങ് പ്രസിഡന്റ സി എച് നൂറുദ്ദിൻ അധ്യക്ഷത വഹിച്ചു. ജന.സെക്ര: സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു ട്രഷർ: ഹനീഫ് ടി ആർ മേൽപറമ്പ് വൈസ് പ്രസിഡ്ന്റുമാരായ മഹ്മൂദ് ഹാജി പൈവളിഗെ, റഷീദ് ഹാജി കല്ലിങ്കൽ, ഇ.ബി.അഹമദ് ചെടേക്കാൽ,എൻ.സി.മുഹമ്മദ്,അബ്ദുൽ റഹമാൻ ബീച്ചാരക്കടവ്,റാഫി പള്ളിപ്പുറം,യൂസഫ് മുക്കൂട് ,സെക്രട്ടറിമാരായ അഡ്വ.ഇബ്രാഹിം ഖലീൽ,ഹസൈനാർ ബീജന്തടുക്ക, സലാം തട്ടാൻചേരി,അബ്ബാസ് കളനാട്,ഫൈസൽ മുഹ്സിൻ,അശ്രഫ് പാവൂർ തുടങ്ങിയവർ സംബന്ധിച്ചു.

രാഹുൽ ഗാന്ധിയുടെ വിജയിപ്പിക്കുന്നതിന്നെ ഭാഗമായി 08-1 2019നാളെ രാത്രി അൽ ബറാഹ കെ എം സി സി ആസ്ഥാനത്തു ദുബായ് കെ എം സി സി വിളിച്ച ചേർക്കുന്ന സ്പെഷ്യൽ കൺവെൻഷനിൽ ജില്ലയിലെ മുഴുവൻ മണ്ഡലം പഞ്ചായത്ത് ഭാരവാഹികളും കൃത്യ സമയത് പങ്കെടുത്തിക്കണം എന്ന് ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ ആക്ടിങ് പ്രസിഡന്റ് സി എച് നൂറുദ്ദിൻ ജനറൽ സെക്രട്ടറി സലാം കന്യപ്പാടി ട്രഷറർ ഹനീഫ് ടി ർ മേൽപറമ്പ് എന്നിവർ അറിയിച്ചു.

rahul-gandhi-to-visit-Abu-dhabi-dubai-on-january-11-12