പുത്തൂരിൽ ജന്മദിനം ആഘോഷിക്കാനെത്തിയ മൂന്ന് പ്ലസ് ടു വിദ്യാർഥികൾ പുഴയിൽ മുങ്ങി മരിച്ചു


പുത്തുർ: ജനുവരി 01.2019.  ജന്മദിനം ആഘോഷിക്കാൻ പുഴക്കരയിലെത്തിയ സുഹൃത്തുക്കളായ മൂന്ന് ജൂനിയർ കോളേജ് വിദ്യാർഥികൾ പുഴയിൽ മുങ്ങി മരിച്ചു. ഉപ്പിനങ്ങാടി ജൂനിയർ കോളെജിലെ വിദ്യാർഥികളാണ് തിങ്കളാഴ്ച സന്ധ്യയോടെ നേത്രാവതി പുഴയിൽ മുങ്ങി മരിച്ചത്. മുഹമ്മദ് സുഹൈദ്, ഫിർസാൻ, സാഹിർ എന്നിവരാണ് ദുരന്തത്തിൽ പെട്ടത്.

ജന്മദിനം ആഘോഷിക്കാൻ പുഴക്കരയിൽ എത്തിയ ഇവർ കേക്ക് മറിച്ചതിന് ശേഷം പുഴയിൽ ഇറങ്ങുകയായിരുന്നു. വെള്ളത്തിൽ മുങ്ങിയ സുഹൈലിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റു രണ്ടു പേരും ഒഴുക്കിൽ പെടുകയായിരുന്നു. നേരം ഇരുട്ടിയതിനാൽ സമീപത്ത് ആളുകൾ കുറവായിരുന്നു. അതിനാൽ ഇവരെ  രക്ഷിക്കാനായില്ല. ഒഴുക്കിൽ പെട്ടവരുടെ മൃതദേഹങ്ങൾക്ക്  വേണ്ടിയുള്ള  തിരച്ചിൽ  തുടരുന്നു.

news, Obituary, GoldKing-ad, ദേശീയം, Puttur; three students drowned to death.