തൊക്കോട്ടു , പമ്പ് വെൽ ഫ്ലൈ ഓവറുകൾ ഉടൻ പൂർത്തീകരിക്കാൻ കേന്ദ്ര മന്ത്രി നിതിൻ ഗഡ്ഗരിയുടെ കർശന നിർദ്ദേശം


മംഗളുരു ജനുവരി 08.2018 ● തൊക്കോട്ടു , പമ്പ് വെൽ ഫ്ലൈ ഓവറുകൾ ഉടൻ പൂർത്തീകരിക്കാൻ കേന്ദ്ര മന്ത്രി നിതിൻ ഗഡ്ഗരിയുടെ കർശന നിർദ്ദേശം. ദേശീയപാത 66 ൽ തലപ്പാടി വരെയുള്ള പാത നാലുവരിയാക്കുന്ന പ്രവൃത്തി തെക്കൊട്ടെയും പമ്പ് വെല്ലിലെയും ഫ്ലൈ ഓവറുകളടക്കം എത്രയും പെട്ടെന്ന് പൂർത്തീകരിക്കാൻ കേന്ദ്ര ഉപരിതല ഗതാഗത വകപ്പ് മന്ത്രിയുടെ കർശന നിർദ്ദേശം ദേശീയ പാത പ്രവൃത്തികളുടെ പുരോഗതി വിലയിരുത്താൻ ദില്ലിയിൽ വിളിച്ച കോൺട്രാക്ടർമാരുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. തലപ്പാടി വരെയുള്ള പാതയിൽ പമ്പ് വെല്ലിലെയും തൊക്കോട്ടെയും ഫ്ലൈ ഓവറുകളുടെ നിർമാണം ഫെബ്രുവരി അവസാനത്തോടെ പൂർത്തീകരിച്ച് ഗതാഗതത്തിന് സജ് ജമാക്കാൻ മന്ത്രി കരാറുകാരായ നവയുഗ് കമ്പനിക്ക് കർശന നിർദ്ദേശം നൽകി.

കേന്ദ്ര മന്തിയും സദാനന്ദ ഗൗഡയും എം.പി, നളിൻ കുമാർ കട്ടീലും കേന്ദ്ര മന്ത്രിക്ക് ഇത് സംബന്ധിച്ച് വിവരണം നൽകി.

യോഗത്തിൽ മന്ത്രിമാർക്കും കോൺട്രാക്ടർമാർക്കും പുറമെ ദേശീയപാത അതോറിറ്റി മനജിംഗ് ഡയറകടർ അലോക് ദീപാങ്കർ, റീജിയണൽ ഓഫീസർ. ആർ.സി. സൂര്യവംശി തുടങ്ങിയവർ സംബന്ധിച്ചു.

flyover, mangluru, thekkottu,Pumpwell, Thokkottu flyovers