വില്ലേജ് ഓഫീസറെയും മറ്റു റവന്യൂ ഉദ്യോഗസ്ഥരെയും ആക്രമിച്ചതിൽ പ്രതിഷേധിച്ച് പ്രകടനം നടത്തി


കുമ്പള:ജനുവരി 15 ,2019 :  റവന്യൂ ഉദ്യോഗസ്ഥരെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് പ്രകടനം നടത്തി. കോയിപ്പാടി സ്പെഷ്യൽ വില്ലേജ് ഓഫീസറെയും മറ്റ് റവന്യൂ ഉദ്യോഗസ്ഥരെയും അഭിഭാഷകനടങ്ങുന്ന സംഘം ആക്രമിച്ചതിൽ പ്രതിഷേധിച്ച് എൻ ജി ഒ അസോസിയേഷൻ  നേതൃത്വത്തിലാണ്    പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്.
    എൻ ജി ഓ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി വി രമേശൻ, വി.ദാമോദരൻ, ഇ. മീനാകുമാരി, സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ സി സുജിത്കുമാർ, ജില്ല പ്രസിഡന്റ് എം.പി. കുഞ്ഞുമൊയ്തീൻ, അരുൺകുമാർ, ജയപ്രകാശ് ആചാര്യ, കാസറഗോഡ് ബ്രാഞ്ച് പ്രസിഡന്റ് പി. കുഞ്ഞികൃഷ്ണൻ, സിവിൽ സ്റ്റേഷൻ ബ്രാഞ്ച്  പ്രസിഡന്റ് പ്രവീൺ, മഞ്ചേശ്വരം ബ്രാഞ്ച് പ്രസിഡന്റ്  ടി.ജയകുമാർ എന്നിവർ നേതൃത്വം  നൽകി.
വില്ലേജ് ഓഫീസറെയും മറ്റു റവന്യൂ ഉദ്യോഗസ്ഥരെയും ആക്രമിച്ചതിൽ പ്രതിഷേധിച്ച് പ്രകടനം നടത്തി  
key word : protest, procession, kumbala, koipady village officer, attacked,kumbala