മൊഗ്രാൽ പുത്തൂർ സ്ക്കൂളിലെ ജനകീയ സ്മാർട്ട് ക്ലാസ് റൂമുകൾ പി.കെ. കുഞ്ഞാലിക്കുട്ടി എം.പി നാടിന് സമർപ്പിച്ചു

മൊഗ്രാൽ പുത്തൂർ : ജനുവരി 24,2019: മൊഗ്രാൽ പുത്തൂർ ഹയർ സെക്കണ്ടറി സ്കൂൾ സ്മാർട്ട് റൂം  പി.കെ. കുഞ്ഞാലിക്കുട്ടി എം.പി നാടിന് സമർപ്പിച്ചു. മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് സംഘടിപ്പിക്കുന്ന ഗ്രാമോത്സവം 2019 ന്റെ ഭാഗമായി കലാ- കായിക ക്ഷേമ  വികസന കാര്യങ്ങൾ നടന്നു വരികയാണ്. ഇതിന്റെ ഭാഗമായാണ് സ്മാർട്ട് റൂം നാടിന് സമർപ്പിച്ചത്. സ്ക്കൂൾ വികസന സമിതിയുടെ നേതൃത്വത്തിൽ പൂർവ്വ വിദ്യാർത്ഥികൾ. സന്നദ്ധ സംഘടനകൾ. അധ്യാപകർ .ജീവനക്കാർ.വിവിധ ബാച്ചുകൾ. തുടങ്ങിയവരുടെ സഹകരണത്തോടെയാണ് ആദ്യ ഘട്ടത്തിൽ ഹയർ സെക്കണ്ടറി , ഹൈസ്ക്കൂൾ വിഭാഗത്തിലെ 25 ക്ലാസ് റൂമുകൾ സ്മാർട്ടാക്കിയത്.  സ്ക്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി. ബഷീർ അധ്യക്ഷത വഹിച്ചു. മൊബൈൽ ഐ.ടി. യൂണിറ്റ് എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ ഉൽഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് എ എ ജലീൽ സ്വാഗതം പറഞ്ഞു. പി.ടി. എ പ്രസിഡണ്ട് മഹമ്മൂദ് ബള്ളൂർ,മുൻമന്ത്രി സി.ടി.അഹ്മ്മദലി , എം.സി. ഖമറുദ്ദീൻ.പി.എം മുനീർ ഹാജി,പ്രിൻസിപ്പൽ കെ. രഘു, ഹെഡ്മാസ്റ്റർ കെ. അരവിന്ദ, കല്ലട്ര മാഹിൻ ഹാജി,മുജീബ് കമ്പാർ ,മാഹിൻ കുന്നിൽ,അഡ്വ ഷെമീറ ഫൈസൽ.ബി.എ. അബ്ബാസ്ഫൗ,സിയ മുഹമ്മദ്സു,ഹറ കരീം,കെ.എ. അബ്ദുല്ലക്കുഞ്ഞി,കെ.ബി. കുഞ്ഞാമു,ഹമീദ് ബള്ളൂർ,എസ്.എച്ച്. ഹമീദ്, പ്രമീള,ലീല.  തുടങ്ങിയവർ സംബന്ധിച്ചു.
keyword:popularsmartclassroomroomsinmogralputhurschool-P.K.KunhalikuttyMPsubmitstothecountry