അക്രമവുമായി ബന്ധപ്പെട്ട് കുമ്പളയിൽ ആറ് കേസുകൾ കൂടി


കുമ്പള ജനുവരി 06.2018 ● ശബരിമല വിഷയത്തിൽ സംഘപരിവാർ വ്യാഴാഴ്ച നടത്തിയ ഹർത്താലിനെത്തുടർന്ന് രണ്ട് ദിവസങ്ങളിലായി ഉണ്ടായ അക്രമ സംഭവങ്ങളിൽ കുമ്പള പൊലീസ് ആറ് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. 

കഴിഞ്ഞ ദിവസങ്ങളിൽ പത്തോളം കേസുകൾ എടുത്തിരുന്നു. ഷിറിയയിലെ അഹമ്മദ് ഷക്കീറിനെ തടഞ്ഞു നിർത്തി മർദ്ദിച്ചതായ പരാതിയിൽ ചന്ദ്രഹാസ, കൃഷ്ണ, രാകേഷ് എന്നിവർക്കെതിരെയും ബന്തിയോട്ട് കാർ തടഞ്ഞു നിർത്തി അക്രമിച്ചതായ എം യൂസുഫിന്റെ പരാതിയിൽ ഹേരൂരിലെ രവീന്ദ്രൻ, ബന്തിയോട്ടെ അനിൽ തുടങ്ങി കണ്ടാലറിയാവുന്ന അഞ്ചു പേർക്കെതിരെ കേസെടുത്തു. കട അക്രമിച്ചതായ കേസിൽ വെങ്കിടേഷിനും മറ്റു രണ്ടു പേർക്കുമെതിരെയും സി പി എം ഓഫീസ് ബോഡ് നശിപ്പിച്ചതിന് വിനോദിനെതിരെയും കേസെടുത്തു.

police-case-registered