പെർവാട് ട്രാൻസ്ഫോർമറിൽ നിന്ന് മൂന്നാമതും ഓയിൽ മോഷണം വൈദ്യുതി ബോർഡിന് നഷ്ടം ലക്ഷങ്ങൾ രണ്ട് ദിവസത്തിനുള്ളിൽ ഉപ്പളയിലും ചൗക്കിയിലും സമാനമായ മോഷണം

കുമ്പള, ജനുവരി 25.2019 ● പെർവാട് ട്രാൻസ്ഫോർമറിൽ നിന്ന് മൂന്നാമതും ഓയിൽ മോഷണം പോയി. പെർവാടും പരിസര പ്രദേശങ്ങളിലും ഏറെ നേരം വൈദ്യുതി മുടങ്ങി.
കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ ഇത് മൂന്നാം തവണയാണ് മോഷ്ടാക്കൾ ഓയിൽ ഊറ്റിയെടുത്തത്. പൂർണ്ണമായും ഓയിൽ ഊറ്റിയെടുത്തതിനാൽ ട്രാൻസ്ഫോർമർ ഉപയോഗശൂന്യമായി.
രണ്ടര ലക്ഷം രൂപയാണ് ട്രാൻസ്ഫോർമറിന്റെ വില. ചിലവെല്ലാം അടക്കം മൂന്ന് ലക്ഷം രൂപയിലധികം നഷ്ടം കണക്കാക്കുന്നു. ആറ് മാസം മുമ്പ് ഇതു പോലെ മോഷണം നടന്നിരുന്നു. അന്നും ഇത് പോലെ പുതിയ ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കുകയായിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ ഓയിൽ പൂർണ്ണമായും ഊറ്റിയെടുക്കാത്തതിനാൽ  ഓയിൽ ഒഴിച്ച് പുന സ്ഥാപിക്കുകയായിരുന്നു. പെട്രോൾ പമ്പിനും സ്കൂളിനും സമീപം എല്ലായിപ്പോഴും ആളുകളുള്ള സ്ഥലത്ത് നിന്ന് മൂന്നാം തവണയും മോഷണം നടന്നിട്ടും മോഷ്ടാക്കളെ പിടികൂടാൻ പറ്റാത്തതിൽ നാട്ടുകാർ രോശാകുലരാണ്. രണ്ട് പെട്രോൾ പമ്പുകളിലും സ്കൂളിലും സി.സി.ക്യാമറകൾ ഉണ്ടായിട്ടും കള്ളന്മാർ വിലസി നടക്കുന്നു. വൈദ്യുതി ബോർഡ് വിജിലൻസ് വിഭാഗം ജില്ലാ പോലീസിൽ പരാതി നൽകുവാനുള്ള നീക്കത്തിലാണെന്ന് സബ് എഞ്ചിനിയർ മാത്യു കുമ്പള വാർത്തയോട് പറഞ്ഞു

രണ്ട് ദിവസത്തിനുള്ളിൽ ഉപ്പളയിലും ചൗക്കിയിലും സമാനമായ മോഷണം.
keyword :pervadtransformer-oil-steal-kseb