പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളിൽ പഠനോത്സവങ്ങൾ ജനുവരി 26 മുതൽ


കാസർകോട്:ജനുവരി 11.2018  പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളിലെ പഠന മികവുകൾ സമൂഹവുമായി പങ്കു വയ്ക്കുക എന്ന ലക്ഷ്യത്തോടെ ജനുവരി 26 മുതൽ ജില്ലയിലെ എല്ലാ ലിദ്യാലയങ്ങളിലും പഠനോത്സവങ്ങൾ സംഘടിപ്പിക്കുന്നു. കുട്ടികൾ വിവിധ വിഷയങ്ങളിൽ വിവിധ മേഖലകളിൽ ആർജ്ജിച്ച അറിവുകൾ സമൂഹവുമായി സംവദിക്കുന്നതിനും മതിയായ എണ്ണം കുട്ടികളില്ലാത്ത വിദ്യാലയങ്ങളിലേക്ക് കൂടുതൽ കുട്ടികളെ ആകർഷിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ വിദ്യാലയങ്ങളിൽ ആവിഷ്കരിച്ചു നടപ്പിലാക്കും.
പഠനോത്സവത്തിന്റെ ജില്ലാ തല ഉദ്ഘാടനം റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ റിപ്പബ്ലിക് ദിനത്തിൽ രാവിലെ 10 മണിക്ക് നിർവ്വഹിക്കും. അന്നേ ദിവസം ഉപജില്ലാ തല ഉദ്ഘാടനങ്ങളും നടക്കും. പഠനോത്സവ പരിപാടികൾ ആസൂത്രണം ചെയ്യുന്നതിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേമ്പറിൽ ചേർന്ന അദ്ധ്യാപക സംഘടനാ പ്രതിനിധികളുടെയും വിദ്യാഭ്യാസ ഓഫീസർമാരുടെയും യോഗത്തിൽ വിദ്യാഭ്യാസ ഉപഡയറക്ടർ ഡോ. ഗിരീഷ് ചോലയിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീർ യോഗം ഉദ്ഘാടനം ചെയ്തു. സമഗ്ര ശിക്ഷ ജില്ലാ പ്രോജക്ട് ഓഫീസർ പി.പി. വേണുഗോപാലൻ പരിപാടികൾ വിശദീകരിച്ചു. ഡയറ്റ് സീനിയർ ലക്ചറർ പി. ഭാസ്കരൻ, ഡി.ഇ.ഒ. കെ.വി. പുഷ്പ, പി ദിലീപ് കുമാർ, കുഞ്ഞിക്കണ്ണൻ കരിച്ചേരി, കുഞ്ഞി കൃഷ്ണൻ എൻ.വി, ദിനേഷ വി, നീലമന ശങ്കരൻ, പ്രഭാകരൻ നായർ കെ, അബ്ദുൽ ഗഫൂർ ടി, തോമസ് എൻ.എം എന്നിവർ സംസാരിച്ചു

key word : public school strenghtthening-padanothsavam-kasaragod education-pothuvidyabhyasa samrakshana yanjham