ഒരു വട്ടം കൂടി; കുമ്പള ജി.എച്ച്.എസ്.എസ്. 98-99 പൂർവ്വ വിദ്യാർത്ഥി സംഗമം രാജ്യാന്തര ലോഗോ പ്രകാശനം ചെയ്തു


മസ്കത്ത്:ജനുവരി 24,2019: ഒരു വട്ടം കൂടി എന്ന പേരിൽ കുമ്പള ജി.എച്ച്.എസ്.എസ്. 98-99 ൽ പഠിച്ച പൂർവ്വ വിദ്യാർത്ഥികൾ നടത്തുന്ന സംഗമത്തിന്റെ രാജ്യാന്തര ലോഗോ പ്രകാശനം ഒമാനിലെ മസ്ക്കത്തിൽ നടന്ന ചടങ്ങിൽ നിർവ്വഹിച്ചു. മസ്ക്കത്തിലെ പൗര പ്രമുഖനായ അസ്സാം ബിൻ റാശിദ് മുനീർ പൂക്കട്ടയ്ക്ക് നൽകി നിർവ്വഹിച്ചു. കുമ്പള ജി.എച്ച്. എസ്.എസില്‍ 1998-99 കാലഘട്ടത്തില്‍ എസ്.എസ്.എല്‍.സി കഴിഞ്ഞിറങ്ങിയ വിദ്യാര്‍ത്ഥികള്‍ ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒത്തുകൂടുന്നത്. 2019 ഏപ്രില്‍ ആറാ തീയതി ഗാനമേളയും കലാ പരിപാടികളടക്കം വിപുലമായ പരിപാടികളോടെയാണ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടത്തുന്നത്. ഓർമ്മച്ചെപ്പുകൾ എന്ന പുസ്തകവും ഇതോടനുബന്ധിച്ച് പ്രസിദ്ധീകരിക്കും.
keyword  :oruvattamkoodi-kumbalaghss98-99gettogether-releasedtheinternationallogo