പാലിയേറ്റീവ് സ്നേഹ സംഗമം നടത്തി


കുമ്പള ജനുവരി 25.2019 ● കുമ്പള ഗ്രാമ പഞ്ചായത്ത് പാലിയേറ്റീവ് സ്നേഹ സംഗമം മൊഗ്രാൽ ഇമാൻ ബീച്ച് റിസോർട്ടിൽ നടന്നു. പരിപാടി കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പുണ്ഡരീകാക്ഷ കെ.എൽ. ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്  കമ്മിറ്റി ചെയർമാൻ എ. കെ.ആരിഫ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഗീത ഷെട്ടി, വികസന സ്റ്റാന്റിങ്കമ്മിറ്റി ചെയർമാൻ ബി.എൻ.മുഹമ്മദ് അലി, മെമ്പർമാരായ അരുണ ആൾവ, ആയിഷ മുഹമ്മദ്, ഖൈറുന്നിസ, പുഷ്പലത, മെഡിക്കൽ ഓഫീസർമാരായ,ഡോ. സുബ്ബഗട്ടി, ഡോ.ഷക്കീർ അലി, ഡോ.പ്രസീത, കുടുംബശ്രീ ചെയർപേഴ്സൻ സബൂറ, സബ് ഇൻസ്പെക്ടർ സോമയ്യഎന്നിവർ ആശംസകൾ നേർന്നു.  പാലിയേറ്റിവ് മേഖലയിൽ സ്തുത്യർഹമായ സേവന മനുഷ്ഠിക്കുന്ന ജൂ.ഹെൽത്ത്‌ ഇൻസ്‌പെക്ടർ ബാലചന്ദ്രനെയും പാലിയേറ്റീവ് നേഴ്‌സ് പി.കലാവതിയെയും സംഗമത്തിൽ പഞ്ചായത്ത് പ്രസിഡന്റ് മൊമെന്റോ നൽകി ആദരിച്ചു. കലാപരിപാടികൾ അവതരിപ്പിച്ച പാലിയേറ്റീവ് അംഗങ്ങളേയും  മറ്റു കലാകാരൻമാരെയും മൊമെന്റോ നൽകി അനുമോദിക്കുകയും ചെയ്തു. ഹെൽത്ത്‌ ഇൻസ്‌പെക്ടർ എം.ചന്ദ്രൻ സ്വാഗതവും ജൂനിയർ ഹെൽത്ത്‌ ബാലചന്ദ്രൻ.സി..സി നന്ദിയും പറഞ്ഞു.
keyword:organizedpaliyetivelovemeet