പദയാത്ര നടത്തി


കുമ്പള, ജനുവരി 28.2019 ● കേരള സംസ്ഥാന സർക്കാരിന്റെ തൊഴിലാളിവിരുദ്ധ ജനവിരുദ്ധ നയങ്ങൾക്കെതിരെ ഫെബ്രുവരി 1ന് നടക്കുന്ന സെക്രട്ടറിയേറ്റ്  മാർച്ചിന്റെ മുന്നോടിയായി കുമ്പളയിൽ ബി.എം.എസ്. പഞ്ചായത്ത് കമ്മിറ്റി പദയാത്ര നടത്തി.  പദയാത്ര ബി.എം.എസ്. ജില്ലാ സെക്രട്ടറി കെ.എ. ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു.  ജാഥാ ക്യാപ്റ്റൻ നവീൻ കോട്ടെക്കാർ നയിച്ച പദയാത്രയിൽ ജില്ലാ ജോ. സൊക്രട്ടറി ദിനേഷ് പി കുമ്പള പഞ്ചായത്ത് സെക്രട്ടറി വരദരാജ് തുടങ്ങിയവർ നേതൃത്വം നൽകി.
keyword :organizedpadayathra