യു എ ഇ യിലെ അംഗഡിമുഗർ പ്രവാസികളുടെ സ്നേഹസംഗമം സംഘടിപ്പിച്ചു

 
ദുബായ് :ജനുവരി 23 ,2019 : യുഎഇ യിലുള്ള അംഗഡിമുഗർ പ്രവാസികളുടെ കൂട്ടായ്മയായ യു എ ഇ അംഗഡിമുഗർ വെൽഫയർ കമ്മിറ്റിയുടെ ഇരുപത്തിയെട്ടാം  വാർഷികത്തോടനുബന്ധിച്ചു  നടന്ന സ്നേഹ സംഗമം നാട്ടുകാർക്ക്  ആവേശമായി. പരിപാടി ഉപേദശക സമിതി ചെയർമാൻ യാഹ്‌ഖൂബ് മൗലവി ഉദ്ഘാടനം ചെയ്തു . ഒരു മഹല്ല് കമ്മിറ്റിക്ക് പ്രതീക്ഷിക്കാൻ പറ്റുന്നതിലപ്പുറമാണ് നാട്ടിലും മറുനാട്ടിലും വെൽഫെയറിന്റെ ജീവ കാരുണ്യ പ്രവർത്തനങ്ങളെന്ന്  അദ്ദേഹം തന്റെ ഉത്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി . സി എ  സിദ്ദീഖ് അധ്യക്ഷത  വഹിച്ചു. കഴിഞ്ഞ വർഷത്തെ ജീവകാരുണ്യ പ്രവർത്തനങ്ങളെ പറ്റി എൻ എ ബക്കർ അംഗഡിമുഗർ റിപ്പോർട്ട് അവതരിപ്പിച്ചു . ഹൃസ്വ സന്ദര്ശനാര്ഥം ദുബായിലെത്തിയ പെരുന്നാപറംബ്  മദ്രസ്സ ജനറൽ സെക്രട്ടറി അമീർ അലി താഴെക്ക് സംഗമത്തിൽ സ്വീകരണം നൽകി. യഹ്‌കൂബ് മൗലവി ഷാൾ അണിയിച്ചു. പ്രവാസ ലോകത്തെ പ്രശസ്ത കവി മൊയ്‌തീൻ അംഗഡിമുഗർ ആശംസ നേർന്നു. അമീർ അലി താഴെ സ്വീകരണത്തിന്  നന്ദി  പറഞ്ഞു .വെൽഫയർ കമ്മിറ്റിക്ക്  പുതിയ സാരഥികളെ തിരഞ്ഞെടുത്തു .ഉപദേശക സമിതിയിൽ യഹ്‌കൂബ് മൗലവി (ചെയർമാൻ ) പി എ  സൂപ്പി ,പി എ ഇസ്മായിൽ , പി എം അബൂബക്കർ ഹാജി പറമ്പ് , മൊയ്‌തീൻ അംഗഡിമുഗർ ,കോടി ലത്തീഫ് ഹാജി ( അംഗങ്ങൾ ) സി എ സിദ്ദീഖ് പുഴക്കര (പ്രസിഡണ്ട് ) എൻ എ ബക്കർ അംഗഡിമുഗർ (ജനറൽ സെക്രട്ടറി ) എ എം  അബ്ദുൽ നസീർ (ഖജാൻജി ), സിദ്ദീഖ് കൊല്ലമാടുക്കം , സി എം എ കരിങ്കൽ , അബ്ബാസ് കൊട്ടൂടൽ , ഹമീദ് ചെറൂൾ ,അസീസ്  നഗർ ( വൈസ്  പ്രസിഡന്റ് ) സെക്രട്ടറിമാർ : ജലീൽ പാറ , ജഹ്ഫർ സാദിഖ് നാട്ടക്കൽ , റഷീദ് നഗർ , നൗഷാദ് കലാനഗർ , ഷഫീഖ് സാലി , നിസാർ പാറ , റഹീം ബെക്കംവളപ്പ്  (ദുബായ് ) ബി കെ അൻസാർ, പാടി മുഹമ്മദ് കുഞ്ഞി ,റഷീദ്  ചെറൂൾ , യൂനുസ് പറമ്പ് , സാജിദ് പി കെ (ഷാർജ )ഹാഷിം ബുലയാളം , എൻ എ ബഷീർ, അൻസാർ ഹനീഫ്  ചെറൂൾ (അബുദാബി )എന്നിവരെ തിരഞ്ഞെടുത്തു .എൻ എ ബക്കർ അംഗഡിമുഗർ സ്വാഗതവും ഷഫീഖ് സാലി നന്ദിയും പറഞ്ഞു.
keyword : organizedloveevent-theangadimugarexpatriatesintheUAE