മരം വ്യാപാരിയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ലക്ഷം രൂപ ആവശ്യപ്പെട്ടു. ഒരാൾ പിടിയിൽകുമ്പള, ജനുവരി 30.2019 ● മരം വ്യാപാരിയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. കുമ്പള പേരാൽ നീരോ ളി യി ലെ മുഹമ്മദിനെയാണ് ചൊവ്വാഴ്ച രാത്രി തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ കുമ്പള സ്വദേശി അബിയെ നാട്ടുകാരുടെ സഹായത്തോടെ പൊലിസ് പിടികൂടി.
മൂന്നംഗ സംഘമാണ് രാത്രി പണിശാലയിലെത്തി മുഹമ്മദിനെ വായിൽ തുണി തിരുകി തട്ടിക്കൊണ്ടുപോയത്. തൊട്ടടുത്ത കുറ്റിക്കാട്ടിൽ കൊണ്ടുപോയി മർദിക്കുകയും കേണപേക്ഷിച്ചപ്പോൾ ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തുവത്രെ. പണമില്ലെന്നറിയിച്ചപ്പോൾ മർദനം തുടർന്നുവെന്നും വഴിപോക്കർ ആരോടോർച്ചുമായി വരുന്നത് കണ്ട് സംഘം ഓടിപ്പോവുകയുമായിരുന്നുവെന്ന് മുഹമ്മദ് പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്.
സംഘത്തിലെ മറ്റു രണ്ടു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ കണ്ടെത്തുന്നതിന് പൊലീസ് അന്വേഷണം ഊർജ്ജിതപ്പെടുത്തി.
keyword: onewasarrested-thewoodtraderwaskidnapped-demandalack